×
login
യുവതിക്ക് നേരെ അക്രമം; പോലീസ് വാദിയെ പ്രതിയാക്കി

അക്രമം നടത്തിയ ബന്ധുക്കള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായതിനാല്‍ എല്‍സി സെക്രട്ടറി അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.

police

അമ്പലപ്പുഴ : തോട്ടപ്പള്ളിയില്‍ യുവതിക്കു നേരേ അക്രമം, പരാതി സ്വീകരിച്ച അമ്പലപ്പുഴ പോലീസ് വാദിയെ പ്രതിയാക്കി.നീതി തേടി യുവതി പോലീസ് മേധാവിക്ക് പരാതി നല്‍കി.അമ്പലപ്പുഴ സിഐ മനോജിനെതിരെയാണ് തോട്ടപ്പള്ളി പഴയ ചിറ വീട്ടില്‍ പ്രിയ രഞ്ജു പരാതി നല്‍കിയത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ ബന്ധുക്കള്‍ അതിക്രമിച്ചു കയറുകയും വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് പ്രിയരഞ്ജു അമ്പലപ്പുഴ സിഐ മനോജിന്റെ വാട്ട് സാപ്പിലേയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ അക്രമം നടത്തിയ ബന്ധുക്കള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായതിനാല്‍ എല്‍സി സെക്രട്ടറി അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ പ്രതികളെ സഹായിക്കുന്ന നിലപാടുമായി സിഐ അടക്കമുള്ളവര്‍ മുന്നോട്ടു പോകുകയായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്നും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇതിന് ഉത്തരവാദി സിഐ മനോജും,തോട്ടപ്പള്ളി എല്‍ സി സെക്രട്ടറിക്കുമായിരിക്കുമെന്ന് കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു.


എന്നാല്‍ പ്രതികളുടെ ഭാഗത്താണ് ന്യായം എന്നും വീഡിയോ ഇട്ടതിന്റെ പേരില്‍ അടുത്ത കേസ് എടുത്ത് നിന്നെ ജയിലില്‍ അടയ്ക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തുകയും യുവതിക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. ഇതിനെതിരെയാണ്  നീതി തേടി ജില്ലാ പോലീസ് മേധാവിക്ക് പ്രിയാ രഞ്ജു പരാതി നല്‍കിയത്. പോലീസ് മേധാവിയില്‍ നിന്ന് നീതി ലഭിച്ചില്ലങ്കില്‍ ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും പ്രിയ രഞ്ജു പറഞ്ഞു.

 

 

  comment
  • Tags:

  LATEST NEWS


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി


  മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന


  ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.