ആറു മണി വരെ ജോലി ചെയ്യേണ്ട സ്ത്രീകളെയാണ് നാല് മണി വരെ ജോലി ചെയ്താല്‍ മതിയെന്നും ആവശ്യപ്പെട്ട് ജോലി നിര്‍ത്തിവെയ്പിച്ച് അമ്പലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിച്ചത്.
അമ്പലപ്പുഴ: തൊഴില്‍ ഉറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് സംഭവം. ജോലി ചെയ്യണമെങ്കില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭീഷണിപ്പെടുത്തുകയും തൊഴില്‍ നിര്‍ത്തിവെയ്പിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുകയുമായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഉച്ച സമയത്തെ ജോലി വൈകിട്ട് മൂന്നു മുതല്‍ ആറ് വരെയാക്കിയിരുന്നു. ഇത്തരത്തില്‍ ആറു മണി വരെ ജോലി ചെയ്യേണ്ട സ്ത്രീകളെയാണ് നാല് മണി വരെ ജോലി ചെയ്താല്‍ മതിയെന്നും ആവശ്യപ്പെട്ട് ജോലി നിര്‍ത്തിവെയ്പിച്ച് അമ്പലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മസ്ട്രോളില്‍ ഒപ്പിടുവാനും അവസരം നല്കി. എന്നാല്‍ തൊഴില്‍ ഉറപ്പു പദ്ധതികളുടെ പൂര്‍ണ്ണ നിയന്ത്രണം ബ്ലോക്ക് ഓഫീസര്ക്കാണന്നും സിപിഎമ്മുകാരുടെ നിയന്ത്രണത്തിലാണ് ബ്ലോക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സമാനമായ സംഭവം ഉണ്ടായിട്ടും ഇതേ കുറിച്ച് അന്വഷിക്കുവാനോ നടപടി എടുക്കുവാനോ ബ്ലോക്ക് ഓഫീസര്‍ ഇന്നേ വരെ തയാറായിട്ടില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
പൈപ്പ് വാല്‍വ് കുഴിയില്‍ വീണ് വീട്ടമ്മയുടെ കാല് ഒടിഞ്ഞു
റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു
ഡ്രൈവിങ് പരിശീലന മേഖലയിലെ സ്വപ്ന നേട്ടം
കായംകുളം താപനിലയത്തില്‍ നിന്ന് 10 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉടന്‍