×
login
വ്യാജ വക്കീല്‍; അടിമുടി ദുരൂഹത, രാഷ്ട്രീയ ഇടപെടലുകള്‍ സെസി സേവ്യറെ സംരക്ഷിക്കുന്നു, ബാര്‍ അസോസിയേഷനില്‍ അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയിൽ

ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ബാര്‍ അസോസിയേഷനില്‍ യാതൊരു പരിശോധനയും കൂടാതെ അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം.

സെസി സേവ്യര്‍

ആലപ്പുഴ: വ്യാജവക്കീലിനെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതില്‍ ദുരൂഹത. രാഷ്ട്രീയ ഇടപെടലുകള്‍ സെസി സേവ്യറെ സംരക്ഷിക്കുന്നതില്‍ ഉണ്ടെന്ന് ആരോപണം ശക്തമാകുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഇവരെ കേരളത്തിന് വെളിയില്‍ സംരക്ഷിക്കുന്നത് ജനപ്രതിനിധികളടക്കമാണെന്നാണ് ആക്ഷേപം. രണ്ടു വര്‍ഷത്തിലേറെയായി രാമങ്കരി സ്വദേശിനിയായ ഇവര്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചതും ബാര്‍ അസോസിയേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയായി പ്രവര്‍ത്തിച്ചതിലും ദൂരൂഹതയുണ്ടെന്നാണ്  ഒരു വിഭാഗം അഭിഭാഷകര്‍ പറയുന്നത്.  

ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ബാര്‍  അസോസിയേഷനില്‍ യാതൊരു പരിശോധനയും കൂടാതെ  അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം. അസോസിയേഷന്റെ മുന്‍ ഭാരവാഹികളായ ചിലര്‍ ഇവര്‍ വ്യാജ അഭിഭാഷകയാണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കാതെ ഭാരവാഹി തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഇടതു അഭിഭാഷക സംഘടനകള്‍ തമ്മിലുള്ള ഭിന്നതയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പിന്തുണയില്‍ ഇവര്‍ക്ക് റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കാനും സാധിച്ചു.

എന്നാല്‍  സെസി വ്യാജ അഭിഭാഷകയാണെന്ന് കാട്ടി അസോസിയേഷന്‍ ഭാരവാഹികള്‍ ഊമക്കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കള്ളിവെളിച്ചത്തായതോടെ മുന്‍പ് പിന്തുണച്ചിരുന്ന സംഘടനകളെല്ലാം സെസിയെ തള്ളി രംഗത്തെത്തി. മുന്‍ ഭരണസമിതിയാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയതെന്ന് ഇപ്പോഴത്തെ ഭരണക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍, വ്യാജ അഭിഭാഷകയെ മത്സരിപ്പിച്ചവരാണ് തെറ്റ് ചെയ്തതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. ആലപ്പുഴയിലെ അഭിഭാഷക സമൂഹത്തിന് അപമാനകരമായി മാറിയ സംഭവത്തില് ശക്തമായ നടപടിയുണ്ടായാകന്‍ അസോസിയേഷന്‍ ശക്തമായി രംഗത്തിറങ്ങണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.  

ജില്ലാക്കോടതിയെ ഉള്‍പ്പെടെ കബളിപ്പിച്ച ഇവര്‍ക്കു മുന്‍കൂര്‍ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കേസിലെ വാദിഭാഗം ബാര്‍ അസോസിയേഷനാണ്. കേസിന്റെ തെളിവുകള്‍ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാജഡ്ജിയെ ഉള്‍പ്പെടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

 

 

  comment

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.