login
മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികള്‍ കടലാസിലൊതുങ്ങുന്നു

ജോലിക്കിടെ കടലില്‍ അപകടമുണ്ടായി തൊഴിലാളി മരിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുള്ളൂയെന്ന അവസ്ഥയാണ്.

fisherman

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ കടലാസിലെന്ന് ആക്ഷേപം. അപകട ഇന്‍ഷുറന്‍സ്, ക്ഷേമനിധി, ഭവന നിര്‍മാണം, മത്സ്യബന്ധന ഉപകരണ സഹായം എന്നീ പദ്ധതികള്‍ പ്രയോജനപ്പെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. അപകട ഇന്‍ഷുറന്‍സ് പദ്ധതി പേരിനു മാത്രമാണ് നടപ്പാക്കുന്നത്.

പദ്ധതിയില്‍ അംഗങ്ങളായി മരിച്ചവരുടെ ആശ്രിതര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത സ്ഥിതിയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. ജോലിക്കിടെ കടലില്‍ അപകടമുണ്ടായി തൊഴിലാളി മരിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുള്ളൂയെന്ന അവസ്ഥയാണ്.

മത്സ്യബന്ധനത്തിനിടെ കടലില്‍ ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ഉണ്ടായി ജീവന്‍ നഷ്ടപ്പെട്ടാലും അപകടത്തില്‍ പെടുന്നവരെ കരയില്‍ എത്തിച്ച ശേഷം മരിച്ചാലും ഇന്‍ഷുറന്‍സ് തുക കിട്ടാത്ത സ്ഥിതിയാണെന്നും തുക നല്‍കാതിരിക്കാന്‍ ബോധപൂര്‍വം നിയമക്കുരുക്ക് ഉണ്ടാക്കിയിരിക്കുകയാണെന്നും ആരോപണമുണ്ട്. 360 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് വാഗ്ദാനമെങ്കിലും നാമമാത്രവായവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്.

മത്സ്യ തൊഴിലാളി ഭവന നിര്‍മാണ പദ്ധതി പുന:സ്ഥാപിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല. തീരത്ത് കഴിയുവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുതെന്നും റിസോര്‍ട്ട് മാഫിയയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

ദൂരപരിധിയുടെ പേരില്‍ പഞ്ചായത്ത് അറ്റകുറ്റപ്പണികള്‍ക്കും പുനര്‍ നിര്‍മാണത്തിനും സഹായം നല്‍കാത്തതിനാല്‍ തീരത്ത് നൂറ് കണക്കിന് വീടുകള്‍ ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്.  

മത്സ്യത്തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതികളിലെ അപാകതള്‍ പരിഹരിച്ച് തങ്ങള്‍ക്ക് ഗുണകരമായ തരത്തില്‍ നടപ്പാക്കണമെന്നാണ് തീരവാസികളുടെ ആവശ്യം.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.