ഇവിടെ റിക്രൂട്ട്മെന്റിന് സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷനും, പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക അറിയിപ്പുകള് മേല്‍വിലാസത്തില്‍ അറിയിക്കുമെന്ന ഉറപ്പും നല്‍കിയാണ് തിരിച്ചയച്ചത്.
അമ്പലപ്പുഴ: പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ രണ്ട് പേര് പിടിയില്‍. എറണാകുളം, കളമശ്ശേരി, പോണേക്കര ഗായത്രി നിവാസില്‍ സന്തോഷ് കുമാര്‍ (47), പത്തനംതിട്ട, കുമ്പഴ, വള്ളിപ്പറമ്പ് വീട്ടില്‍ സിറിള്‍ (31) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ജില്ലകളില്‍ നിന്നും ജോലി വാഗ്ദാനം നല്കി യുവാക്കളുടെ സര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോയും, തിരിച്ചറിയല്‍ രേഖകളും വാങ്ങി വ്യാജ കോള്‍ ലെറ്റര്‍ അയച്ച് ബാംഗ്ലൂര്‍, യുപി മുതലായ സ്ഥലങ്ങളില്‍ താമസിപ്പിക്കും.
ഇവിടെ റിക്രൂട്ട്മെന്റിന് സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷനും, പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക അറിയിപ്പുകള് മേല്‍വിലാസത്തില്‍ അറിയിക്കുമെന്ന ഉറപ്പും നല്‍കിയാണ് തിരിച്ചയച്ചത്. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ കിട്ടാറില്ല.
പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള രണ്ട് വര്‍ഷം മുമ്പ് അഞ്ചു ലക്ഷം രൂപ വീതം 10 ഓളം യുവാക്കളില്‍ നിന്നും വാങ്ങിയിരുന്നു. കളമശ്ശേരിയിലുള്ള സന്തോഷിന്റെ വീട്ടില്‍വച്ചാണ് സിറിള്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി പണം ആവശ്യപ്പെട്ടത്. മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും ഉണ്ടായിരുന്നു.
പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്ട്മെന്റ് കാര്യങ്ങള്‍ നോക്കുന്നത് ഇദ്ദേഹം ആണെന്നും പറഞ്ഞാണ് സന്തോഷിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് സിറിള്‍ നല്കിയ അക്കൗണ്ടിലേക്ക് ചെറുപ്പക്കാര്‍ പണം നിക്ഷേപിക്കുകയായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജോലിയോ, പണമോ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിറിള്‍ പാലക്കാടും സന്തോഷ് ബാംഗ്ലൂരും ഉണ്ടെന്ന് വിവരം ലഭിച്ചു. അമ്പലപ്പുഴ ഡിവൈഎസ്പി എസ്.ടി. സുരേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് എസ്ഐ ടോള്‍സണ്‍ പി.ജെയുടെ നേതൃത്വത്തില്‍ ഒരു സംഘം പാലക്കാട്ടേക്കും സി. ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലേക്കും പ്രതികളെ അന്വേഷിച്ച് പോയി. പ്രതികളെ ഒരേ സമയം രണ്ട് സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു.
സന്തോഷിന്റെ പേരില്‍ 2005 മുതല്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് നെയ്യാര്‍, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്, വെണ്മണി, ഹരിപ്പാട് മുതലായ സ്റ്റേഷനുകളില്‍ കേസ്സ് നിലവിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് സിറിള്‍ സന്തോഷിനോടൊപ്പം കൂടുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ സിപിഒമാരായ വിനില്‍. എം.കെ, യു. വിനു കൃഷ്ണന്, ദിക്വര്ഗ്ഗിസ്, മനീഷ്, ഡ്രൈവര്‍ അനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍
പൈപ്പ് വാല്‍വ് കുഴിയില്‍ വീണ് വീട്ടമ്മയുടെ കാല് ഒടിഞ്ഞു
ഡ്രൈവിങ് പരിശീലന മേഖലയിലെ സ്വപ്ന നേട്ടം
റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു