×
login
വിഎസിനെ വീഴ്ത്താന്‍ പോരാളിയായി...വിഎസിന് മുന്‍പേ വീണു; കാവ്യനീതിയെന്ന് സിപിഎമ്മിലെ പഴയ തലമുറ നേതാക്കള്‍

അരൂര്‍ മുതല്‍ കുണ്ടറ വരെ തീരദേശ മണ്ഡലങ്ങളിലാകെയുണ്ടായ വോട്ടു ചോര്‍ച്ച പരിഗണിക്കാതെ അമ്പലപ്പുഴ മാത്രം ചര്‍ച്ചയാക്കി സുധാകരനെ പ്രതിക്കൂട്ടിലാക്കി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരായി നടന്ന നീക്കങ്ങളെക്കുറിച്ച് സുധാകരന്‍ ഉന്നയിച്ച പരാതികളിലും ചിലര്‍ നടത്തുന്ന പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നേതൃത്വം ചെവിക്കൊണ്ടില്ല.

sudakaran

ആലപ്പുഴ: ജില്ലയിലെ പാര്‍ട്ടിയില്‍ രണ്ടു പതിറ്റാണ്ടിലേറെ കരുത്തനായി നിലയുറപ്പിച്ച ജി. സുധാകരന് പടിയിറക്കം.  വിഎസിനെ വീഴ്ത്താന്‍ പിണറായി പക്ഷത്തിന്റെ കുന്തമുനയായി നിന്ന നേതാവ് അതേ പക്ഷത്തിന്റെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് വീഴുന്നത് കാവ്യനീതിയെന്നാണ് സിപിഎമ്മിലെ പഴയ തലമുറ നേതാക്കള്‍ പറയുന്നത്. രക്തസാക്ഷിയുടെ സഹോദരന്‍, മന്ത്രി സ്ഥാനം അടക്കം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യങ്ങളെല്ലാം പ്രശംസനീയമായ നിലയില്‍ കൈകാര്യം ചെയ്തയാള്‍ തുടങ്ങി വിശേഷണങ്ങള്‍ ഏറെയുണ്ട് സുധാകരന്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിച്ച് പരസ്യമായി പാര്‍ട്ടി ശാസിച്ചപ്പോള്‍ തന്നെ സുധാകരന്റെ വീഴ്ച പ്രതീക്ഷിച്ചിരുന്നതാണ്.  ആദ്യം വിഎസിനൊപ്പവും പിന്നീട് പിണറായി വിജയനൊപ്പവും സുധാകരന്‍ കൂട്ടുകൂടിയെങ്കിലും അപ്പോഴെല്ലാം ആലപ്പുഴയിലെ പാര്‍ട്ടി അദ്ദേഹത്തിനൊപ്പമായിരുന്നു. വിഭാഗീയത ആളിക്കത്തിയപ്പോള്‍  പിണറായി പക്ഷത്തിനൊപ്പം ജില്ലയിലെ പാര്‍ട്ടിയെ ഉറപ്പിച്ച് നിര്‍ത്താന്‍ സുധാകരന് സാധിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുധാകരനെതിരായ നീക്കം ആലപ്പുഴയില്‍ ശക്തിപ്പെട്ടു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും മുമ്പ് വിഎസ് -ഐസക്ക് പക്ഷത്തായിരുന്ന ചില നേതാക്കളും ചേര്‍ന്ന രണ്ടാം നിര പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ നീക്കം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരവസരം കൂടി പ്രതീക്ഷിച്ച തോമസ് ഐസക്കിനും ജി. സുധാകരനും സീറ്റ് നിഷേധിക്കപ്പെടുകയും ഈ വിഭാഗത്തിലുള്ളവര്‍ വിജയിച്ച് അധികാര സ്ഥാനങ്ങളിലെത്തുകയും ചെയ്തതോടെ പാര്‍ട്ടി പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമായി. തെരഞ്ഞെടുപ്പിലെ പ്രചാരണ വീഴ്ച ആരോപിച്ച് തെളിവുകള്‍ സമാഹരിച്ച ഈ വിഭാഗം സുധാകരനെ വരിഞ്ഞു മുറുക്കി.

അരൂര്‍ മുതല്‍ കുണ്ടറ വരെ തീരദേശ മണ്ഡലങ്ങളിലാകെയുണ്ടായ വോട്ടു ചോര്‍ച്ച പരിഗണിക്കാതെ അമ്പലപ്പുഴ മാത്രം ചര്‍ച്ചയാക്കി സുധാകരനെ പ്രതിക്കൂട്ടിലാക്കി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരായി നടന്ന നീക്കങ്ങളെക്കുറിച്ച് സുധാകരന്‍ ഉന്നയിച്ച പരാതികളിലും ചിലര്‍ നടത്തുന്ന പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നേതൃത്വം ചെവിക്കൊണ്ടില്ല. സുധാകരന്‍ സംസ്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതും ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ നല്‍കിയ കവിത പ്രതിഷേധ സൂചകമാണെന്നും എതിര്‍പക്ഷം വ്യാഖ്യാനിച്ചു.  


കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ പൊതുരംഗത്തെത്തിയ സുധാകരന്‍ 1971ല്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി 2002ല്‍ നേരിട്ടിരുന്നു. അന്ന് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. എന്നാല്‍ പിന്നീട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലേക്ക് ഉയര്‍ന്നു.

സജി ചെറിയാന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായതോടെ  സുധാകരന്റെ പതനം  പൂര്‍ത്തിയായി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നേതൃത്വത്തിന്റെ ഔദാര്യത്തില്‍ ലഭിച്ചെങ്കിലായി. അനാരോഗ്യം കാരണം  വിശ്രമജീവിതം നയിക്കുന്ന വിഎസ് സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി തുടരുമ്പോഴാണ് സുധാകരന് നിലവില്‍ ഒരു ഘടകം പോലും ഇല്ലാതാകുന്നത്. സുധാകരന്‍ ഇനി ഏതു ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് നേതൃത്വം നിശ്ചയിച്ച് നല്‍കും.  

 

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.