×
login
ഇസ്രായേല്‍‍ - പാലസ്തീന്‍ ഭരണത്തലവന്മാര്‍ക്ക് സമാധാന സന്ദേശവുമായി ഗാന്ധിപ്രതിമ അയച്ചു

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ ഇടുക്കി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമാധാന സന്ദേശമുയര്‍ത്തി അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഒരടി ഉയരമുള്ള പോളി മാര്‍ബിള്‍ പ്രതിമകള്‍ അയച്ചുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഡോ: ബിജു ജോസഫ് പറഞ്ഞു.

മാവേലിക്കര: മാനവരാശിക്കു ഭീഷണിയുയര്‍ത്തുന്ന യുദ്ധവും ഭീകരതയും അവസാനിപ്പിച്ചു സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ - പാലസ്തീന്‍ ഭരണത്തലവന്മാര്‍ക്ക് സമാധാന സന്ദേശവുമായി ഗാന്ധിപ്രതിമകള്‍ അയച്ചു. പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ഗാന്ധി പ്രചാരകനും ശില്പിയുമായ ഡോ. ബിജു ജോസഫും കുടുംബവുമാണ് സമാധാന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമകള്‍ അയച്ചത്. സബര്‍മതിയിലെ മണ്ണും പ്രതിമയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.  

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ ഇടുക്കി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമാധാന സന്ദേശമുയര്‍ത്തി അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഒരടി ഉയരമുള്ള പോളി മാര്‍ബിള്‍ പ്രതിമകള്‍ അയച്ചുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഡോ: ബിജു ജോസഫ് പറഞ്ഞു. സമാധാന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി രണ്ടായിരത്തിലധികം ചെറുതും വലുതുമായ ഗാന്ധി പ്രതിമകള്‍ ഡോ: ബിജുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സ്ഥാപിച്ചിട്ടുണ്ട്.

ചിത്രം സമാധാന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഇസ്രായേല്‍ - പാലസ്തീന്‍ ഭരണത്തലവന്മാര്‍ അയയ്ക്കുന്ന ഗാന്ധിപ്രതിമകള്‍ പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ ബിജു ജോസഫ്, ഭാര്യ ജെമ ജോണ്‍, മകന്‍ ഗാന്ധി ജോസഫ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പായ്ക്ക് ചെയ്യുന്നു.

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.