×
login
കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാനില്ല; കര്‍ഷകര്‍ വലയുന്നു, യന്ത്രവാടക ഏകീകരിച്ചു നിശ്ചയിക്കാത്തത് പ്രതിസന്ധിയായി, നെല്ല് കിളിർത്ത് നശിക്കുന്നു

പാടം വെള്ളക്കെട്ടില്ലാതെ വറ്റിയ നിലയിലായതിനാല്‍ യന്ത്രമിറക്കാന്‍ തടസമില്ല. കഴിഞ്ഞ 16ന് ഇവിടെ കൊയ്ത്തുയന്ത്രമിറക്കാമെന്നായിരുന്നു ഏജന്റും പാടശേഖരസമിതിയും തമ്മിലുള്ള ധാരണ.

മങ്കൊമ്പ് : കൊയ്ത് യന്ത്രത്തിന്റെ ക്ഷാമം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകരെ വലയ്ക്കുന്നു.  വിളവെടുപ്പു കാലാവധി കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ലു കിളിര്‍ത്തു നശിക്കുന്നതായി ആക്ഷേപം. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന കൊക്കണം പാടശേഖരത്തിലെ നെല്ല് വിളവെടുപ്പു രണ്ടാഴ്ച വൈകിയിട്ടും കിളിര്‍ത്തു നശിക്കുന്നതായി പരാതി. 165 ഏക്കര്‍ വരുന്ന പാടത്തു വിതകഴിഞ്ഞിച്ചു 144 ദിവസം പിന്നിടുകയാണ്. 130 ദിവസം മുതല്‍ വിളവെടുപ്പു ആരംഭിക്കേണ്ടിയിരുന്നതാണ്. ശക്തമായ മഴയിലും കാറ്റിലുമായി ഒരു മാസമായി പാടത്തെ നെല്‍ച്ചെടികള്‍ വീണു കിടക്കുകയാണ്.

പാടം വെള്ളക്കെട്ടില്ലാതെ വറ്റിയ നിലയിലായതിനാല്‍ യന്ത്രമിറക്കാന്‍ തടസമില്ല. കഴിഞ്ഞ 16ന് ഇവിടെ കൊയ്ത്തുയന്ത്രമിറക്കാമെന്നായിരുന്നു ഏജന്റും പാടശേഖരസമിതിയും തമ്മിലുള്ള ധാരണ. ആദ്യം മണിക്കൂറിനു 2100 രൂപ പ്രകാരം വിളവെടുക്കാമെന്നായിരുന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2200 രൂപ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിച്ചതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ എന്നിട്ടും യന്ത്രമിറക്കാന്‍ ഇടനിലക്കാര്‍ തയാറായില്ലെന്നാണ് പരാതി. ചെറുകിടക്കാര്‍ മാത്രമുള്ള പാടത്തു 125 കര്‍ഷകരാണുള്ളത്. രണ്ടാം കൃഷി വിളവെടുപ്പിനു യന്ത്രവാടക ഏകീകരിച്ചു നിശ്ചയിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.  


സാധാരണയായി വിളവെടുപ്പിനു മുമ്പ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും, യന്ത്രമുടമകളുടെയും യോഗം നടത്തുകയും കൂലി നിശ്ചയിക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ മൂലം ഇത്തവണ യോഗം നടക്കുകയോ, കൂലി നിശ്ചയിക്കുകയോ ചെയ്തിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ വീണുകിടക്കുന്ന നെല്ലു കൊയ്തെടുക്കാന്‍ ഏക്കറൊന്നിനു മൂന്നര മണിക്കൂറെങ്കിലുമെടുക്കും. എന്നാല്‍ ആദ്യമിറക്കിയ പാടത്തെ വിളവെടുപ്പു പൂര്‍ത്തിയാകാത്തതാണ് യന്ത്രമെത്താന്‍ വൈകുന്നതെന്നാണ് യന്ത്രം എത്തിക്കാമെന്നേറ്റ ഇടനിലക്കാരന്‍ പറയുന്നത്.

 

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.