×
login
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പോലീസിനെ വിളിക്കാം

ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് വലിയ കടകള്‍ എന്നിവിടങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന ക്രമത്തില്‍ തിരക്കുകള്‍ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കണം.

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. ഫോണ്‍: 9497910100. 

ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് വലിയ കടകള്‍ എന്നിവിടങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന ക്രമത്തില്‍ തിരക്കുകള്‍ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കണം.  ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍ കടയുടമ സൗജന്യമായി നല്‍കണം. ശരീരോഷ്മാ വ് പരിശോധിച്ച് പേരുവിവരങ്ങള്‍ സൂക്ഷിക്കണം.


 ജിമ്മുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ഹോട്ടലുകളിലെ പാര്‍ട്ടി ഹാളുകളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കില്ല. ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണം കൃത്യമായി സാമൂഹ്യ അകലം പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.

 

 

  comment

  LATEST NEWS


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.