×
login
നാട് കൊവിഡ് വ്യാപന ഭീതിയില്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉല്ലാസ യാത്രയില്‍, പഠനയാത്രയുടെ മറവില്‍ കുടുംബസമേതം മൂന്നാറിൽ

സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉല്ലാസയാത്രക്ക് പോയത്. ആരോഗ്യ വകുപ്പിന്റെ കായകല്‍പ്പ പുരസ്‌കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവര്‍ ഈ ഉല്ലാസ യാത്ര നടത്തിയത്.

covid

അമ്പലപ്പുഴ: നാട് കൊവിഡ് വ്യാപന ആശങ്കയില്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ഉല്ലാസയാത്രയില്‍.  അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരാണ് പഠനയാത്രയുടെ മറവില്‍ കുടുംബസമേതം മൂന്നാറിലടക്കം ഉല്ലാസ യാത്ര നടത്തിയത്. മുന്‍ കാലത്തേതുപോലെ ഇത്തവണയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലടക്കം കൊവിഡ് വര്‍ധിക്കുകയാണ്.

ഇതിന്റെ ടിപിആര്‍ പോലും പുറത്തു വിടാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉല്ലാസയാത്രക്ക് പോയത്. ആരോഗ്യ വകുപ്പിന്റെ കായകല്‍പ്പ പുരസ്‌കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവര്‍ ഈ ഉല്ലാസ യാത്ര നടത്തിയത്. ചില ജീവനക്കാര്‍ക്ക് മാത്രം പോകാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40ലധികം പേരാണ് രഹസ്യ യാത്ര നടത്തിയത്. യാത്ര പരമാവധി മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവധി ദിവസമാണ് ഇവര്‍ തെരഞ്ഞെടുത്തത്.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭ മഹോത്സവത്തിന് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചെങ്കിലും,മാതൃകാപരമായി പ്രവര്‍ത്തിപ്പിക്കാന്‍ പോലും യുഎച്ച് ടിസി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊവിഡ് ആശങ്ക നിലനില്‍ക്കുമ്പോഴും ഹെല്‍പ്പ് ഡസ്‌ക്കിന്റെ പ്രവര്‍ത്തനം ആശാ വര്‍ക്കര്‍മാരെ ഏല്‍പ്പിച്ച ശേഷം ഉല്ലാസയാത്രക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതിന് അനുമതി നല്‍കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.