×
login
ജലജീവന്‍ ‍മിഷന്‍; സേവാഭാരതിയെ ഒഴിവാക്കിയതില്‍ ദുരൂഹത, കടലാസ് സംഘടനകള്‍ അടക്കം പദ്ധതി നിര്‍വ്വഹണത്തിന്

സേവാഭാരതി ജില്ലാ ഘടകം പരാതിനല്‍കി. പദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം

jal jeevan

മാവേലിക്കര: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ശാക്തീകരണസമിതിയില്‍ നിന്ന്  സേവാഭാരതിയെ ഒഴിവാക്കുന്നതായി ആക്ഷേപം. വിഷയം ചൂണ്ടിക്കാട്ടി രണ്ട് തവണ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ സന്നദ്ധ പ്രസ്ഥാനമായ സേവാഭാരതിയെ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കുന്നതില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് സൂചന. പദ്ധതി അട്ടിമറിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.  

ജില്ലയിലെ തദ്ദേശ തലത്തില്‍ പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം, കണക്ഷനുകളുടെ കണക്കെടുപ്പ്, ഗുണഭോക്തൃലിസ്റ്റില്‍ തീരുമാനം അടക്കം ഉള്ളകാര്യങ്ങള്‍ ശാക്തീകരണ സമിതിവഴിയാണ് നടത്തുക.  ജലജീവന്‍ മിഷന്റെ ഗുണഭോക്തൃ വിഹിതവും ഈ ശാക്തീകരണ സമിതികള്‍ വഴിയാകും വിതരണം ചെയ്യുക. ഇതില്‍ തല്‍പരക്ഷികളുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്. ജലജീവന്‍ പദ്ധതിയുടെ ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനും ജലവിതരണ മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് വക 70 കോടി രൂപയാണ് ജില്ലയില്‍  അനുവദിച്ചിട്ടുള്ളത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സേവാഭാരതിയെ കോവിഡ് പ്രതിരോധത്തിന്റെ പലഘട്ടങ്ങളില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു.

ജില്ലയിലെ നാല്‍പ്പത്തി എട്ട് പഞ്ചായത്തുകളിലും, ആറ് മുനിസിപ്പാലിറ്റികളിലും ഗവണ്‍മെന്റ്  രജിസ്‌ട്രേഷനും ,പല യുണിറ്റുകള്‍ക്കും 12എ,80ജി, എന്‍ജിഒ ദര്‍പ്പണ്‍  അംഗീകാരം ഉള്‍പ്പെടെയുള്ള സേവാഭാരതിയെ കോവിഡ്് പ്രതിരോധ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മനോഭാവമാണ് ജില്ലാ അധികാരികള്‍ ചെയ്തു വരുന്നത്.   കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നായആയുഷ് 64 ന്റെ നോഡല്‍ ഏജല്‍സിയായി കേന്ദ്ര ഗവ. പോലും അംഗീകരിച്ച സേവാഭാരതി കേരളത്തിലെ ഏറ്റവും വലിയ രജിസ്റ്റേര്‍ഡ് എന്‍ജിഒ ആണ്. ഈ നടപടികള്‍ക്കെതിരെ കേന്ദ്ര ഗവണ്‍മെന്റിനും, പ്രധാനമന്ത്രിക്കും പരാതി നല്‍കുവാന്‍ സേവാഭാരതി ജില്ലാ നേത്യത്വം തീരുമാനിച്ചതായി സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.രാജേഷ് അറിയിച്ചു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.