×
login
29കിലോ കഞ്ചാവ്; 4.5ലിറ്റര്‍ വാറ്റുചാരായം; 40ലിറ്റര്‍ വാഷ്; 1800 പായ്ക്കറ്റ് ഹാന്‍സ്; നിമ്മിയുടെ വീട്ടില്‍ ലഹരിമല; പോലീസിനെ കണ്ട് പുരുഷ സുഹൃത്ത് മുങ്ങി

ലിജു ഉമ്മന്റെ സുഹൃത്ത് നിമ്മിയുടെ സഹായത്താലാണ് ലഹരി വസ്തുക്കള്‍ വിപണനം നടത്തിയിരുന്നത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

മാവേലിക്കര: തഴക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളില്‍ നിന്നും കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെക്കന്‍ കേരളത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി കരുതി വെച്ചിരുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവേലിക്കര പുന്നമൂട് സ്വദേശി ലിജു ഉമ്മന്റെ സുഹൃത്തായ ചേരാവള്ളി സ്വദേശിനി നിമ്മിയുടെ പേരില്‍ മാവേലിക്കര ഗവ.ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടില്‍ നിന്നും 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാന്‍സുമാണ് പോലിസ് പിടിച്ചെടുത്തത്.  

ഒന്നാം പ്രതി മാവേലിക്കര താലൂക്കില്‍ തെക്കേക്കര വില്ലേജില്‍ പോനകം മുറിയില്‍ എബനേസര്‍ പുത്തന്‍വീട്ടില്‍ തോമസ് മകന്‍ ലിജു ഉമ്മന്‍ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി മുറിയില്‍ തയ്യില്‍ തെക്കതില്‍ വീട്ടില്‍ വിനോദ് ഭാര്യ നിമ്മിയെ (32) പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജജിതമാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ സാബു ഐ പി എസ്സ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്  മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.  

ലിജു ഉമ്മന്റെ സുഹൃത്ത് നിമ്മിയുടെ സഹായത്താലാണ് ലഹരി വസ്തുക്കള്‍ വിപണനം നടത്തിയിരുന്നത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് പോലിസ് ചെക്കിങ്ങില്‍ നിന്നും രക്ഷപെട്ടിരുന്നത്. നിമ്മിയുടെ ഭര്‍ത്താവ് കായംകുളം സ്വദേശി സേതു എന്ന് വിളിക്കുന്ന വിനോദ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്. തുടര്‍ന്നും ജില്ലയുടെ പല ഭാഗങ്ങളിലും ഈ വരുന്ന ദിവസങ്ങളില്‍ ന്യൂ ഇയര്‍ പ്രമാണിച്ച് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി സാബു ഐ പി എസ് അറിയീച്ചു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.