×
login
ഓര്‍മയായത് മാവേലിക്കര സ്വദേശിയായ ഭരണ തന്ത്രജ്ഞന്‍; മാവേലിക്കരക്ക് നഷ്ടമാകുന്നത് ഒരു വിശിഷ്ട വ്യക്തിയെക്കൂടി

തിരക്കേറിയ ജീവിതത്തിനിടയിലും ഇടക്കിടെ ജന്‍മദേശം സന്ദര്‍ശിക്കുവാനും സമയം കണ്ടെത്തുമായിരുന്നു.

മാവേലിക്കര: മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരുടെ മരണത്തോടെ മണ്‍മറഞ്ഞത് മാവേലിക്കര സ്വദേശിയായ ഭരണതന്ത്രജ്ഞന്‍. വിഖ്യാത നാടക കൃത്തായ എന്‍.പി.ചെല്ലപ്പന്‍ നായരുടെ മകനായ സി.പി.നായര്‍ ജനിച്ചതും ബാല്യകാലം ചിലവഴിച്ചതുമെല്ലാം മാവേലിക്കരയില്‍ പ്രായിക്കര എന്ന ഗ്രാമത്തിലെ കമലാലയം തറവാട്ടിലായിരുന്നു. 

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സി.പി.നായര്‍ തുടര്‍പഠനവും ഉന്നത വിദ്യാഭ്യാസവുമെല്ലാം നടത്തിയത് തിരുവനന്തപുരത്തെ കലാലയങ്ങളില്‍ നിന്നുമായിരുന്നു. ഭരണതന്ത്രജ്ഞനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോഴും ജന്‍മനാടിനെ കുറിച്ചുള്ള സ്മരണ മനസ്സില്‍ ആദരപൂര്‍വ്വം  അദ്ദേഹം കൊണ്ടു നടന്നിരുന്നുവെന്ന് മാവേലിക്കരയിലെ ബന്ധുക്കള്‍ ഓര്‍ക്കുന്നു. 

തിരക്കേറിയ ജീവിതത്തിനിടയിലും  ഇടക്കിടെ ജന്‍മദേശം സന്ദര്‍ശിക്കുവാനും സമയം കണ്ടെത്തുമായിരുന്നു. മാവേലിക്കര കമലാലയത്തില്‍  എന്‍.പി.ചെല്ലപ്പന്‍ നായരുടെ മകന്‍ ചീഫ് സെക്രട്ടറി, തിരു: ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ സാരഥി, ശ്രദ്ധേയനായ എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ മാവേലിക്കരക്ക് നഷ്ടമാകുന്നത്  ഒരു വിശിഷ്ട വ്യക്തിയെക്കൂടിയാണ്.

 

    comment

    LATEST NEWS


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


    എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


    ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.