×
login
പാല്‍വിലവര്‍ധന: ക്ഷീരകര്‍ഷകര്‍ക്ക് ഗുണമില്ല

മില്‍മയ്ക്ക് സമാന്തരമായി ഇതരസംസ്ഥാനങ്ങളില്‍നിന്നു പാല്‍ കൊണ്ടുവന്ന് മറ്റു ബ്രാന്‍ഡുകളില്‍ വില്‍ക്കുന്നവര്‍ മില്‍മയുടെ ഭരണസാരഥ്യത്തിലേക്കു വന്നതിന്റെ അനന്തരഫലമാണിതെന്നാണ് സൂചന.

മാവേലിക്കര: ടോണ്‍ഡ് മില്‍ക്ക് പാലിന്റെ വില വര്‍ധിപ്പിച്ചിട്ടും അതിന്റെ ഗുണം കര്‍ഷകനു ലഭിക്കുന്നില്ല. ഒരു കവറിന് 23 രൂപയില്‍നിന്ന് 25 രൂപയായാണ് വില കൂട്ടിയത്. ലിറ്ററിന് അന്‍പതു രൂപ. ഓരോ കവറിലും 25 മില്ലിലിറ്റര്‍വീതം വര്‍ധിപ്പിച്ച് 500 മില്ലിലിറ്ററില്‍നിന്ന് 525 മില്ലിലിറ്ററായി വര്‍ദ്ധിപ്പിച്ചെന്നതാണ് വില കൂടുന്നതിനു കാരണമായി മില്‍മ പറയുന്നത്. 

ഇപ്രകാരം അധികമായി നല്‍കുന്ന 25 മില്ലിലിറ്റര്‍ പാലിന് കേവലം ഒരു രൂപ പതിനഞ്ചു പൈസ മാത്രമാണ് മില്‍മയ്ക്ക് അധികം ചെലവു വരുന്നത്. എന്നാല്‍ ഇത്തവണ വര്‍ധിപ്പിച്ച തുക മുഴുവനും മില്‍മ എടുത്തത് പ്രതിഷേധാര്‍ഹമായ കര്‍ഷകദ്രോഹ നടപടിയാണ്.  

മില്‍മയ്ക്ക് സമാന്തരമായി ഇതരസംസ്ഥാനങ്ങളില്‍നിന്നു പാല്‍ കൊണ്ടുവന്ന് മറ്റു ബ്രാന്‍ഡുകളില്‍ വില്‍ക്കുന്നവര്‍ മില്‍മയുടെ ഭരണസാരഥ്യത്തിലേക്കു വന്നതിന്റെ അനന്തരഫലമാണിതെന്നാണ് സൂചന. എന്നാല്‍ ഒരു ലിറ്റര്‍ പാലിന് നാലു രൂപ വര്‍ദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ എഴുപതു പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മില്‍മ ഒരേസമയം ഉപഭോക്താക്കളെയും കര്‍ഷകരെയും തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്. ഇതിനുമുന്‍പ് മില്‍മ പാല്‍വില വര്‍ദ്ധിപ്പിച്ചപ്പോഴൊക്കെ തുകയുടെ 90 മുതല്‍ 95 ശതമാനവും കര്‍ഷകര്‍ക്ക് പാല്‍വിലയായി നല്‍കുന്നതായിരുന്നു പതിവ്.

 

 

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.