×
login
എഫ്.ഐ.ആറില്‍ ' കോമ' വിട്ടു പോയി, മുഖ്യമന്ത്രി പ്രതിയായി.

സ്വര്‍ണ്ണകടത്ത് കേസ പ്രതി കഴിഞ്ഞ് ഇടേണ്ട 'കോമ' ഇടുകയോ, മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെന്ന് എഴുതുകയോ ചെയ്തിരുന്നെങ്കില്‍ പിശക് ഉണ്ടാവില്ലായിരുന്നു.

ആലപ്പുഴ: എഫ്.ഐ.ആര്‍ എഴുതിയപ്പോള്‍ വാക്യത്തിന്റെ ഘടനയില്‍ വന്ന പിശക് കാരണം മുഖ്യമന്ത്രി പ്രതിയായി. സംഭവം നടന്നത് നൂറനാട് പോലീസ് സ്‌റ്റേഷനിലാണ്.സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്‌സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് മുഖ്യമന്ത്രി പ്രതിയായത്.

 


എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നത്' സ്വര്‍ണ്ണകടത്തു കേസ് പ്രതി ബഹു:മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി' എന്നു പറയുന്നുണ്ട്.എന്നാല്‍ ഒറ്റവായനയില്‍ സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതി മുഖ്യമന്ത്രിയാണെന്ന് തോന്നിപ്പിക്കും.സ്വര്‍ണ്ണകടത്ത് കേസ പ്രതി കഴിഞ്ഞ് ഇടേണ്ട 'കോമ' ഇടുകയോ, മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെന്ന് എഴുതുകയോ ചെയ്തിരുന്നെങ്കില്‍ പിശക് ഉണ്ടാവില്ലായിരുന്നു.എന്നാല്‍ പിശക് സംഭവിച്ചതല്ലെന്നും, 'കോമ' വിട്ടുപോവുകമാത്രമാണ് ചെയ്തതെന്നും, എഫ്.ഐ.ആര്‍ പൂര്‍ണ്ണമായി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

 

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.