×
login
ഒന്‍പതംഗ ഗുണ്ടാസംഘം കായംകുളത്ത് പിടിയില്‍

ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ആരംഭിച്ച 'ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ നടപടികളുടെ ഭാഗമായാണ് ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തത്.

പോലീസ് പിടിയിലായ പ്രതികള്‍

ആലപ്പുഴ: കാപ്പാ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച  കുപ്രസിദ്ധ കുറ്റവാളികള്‍ ഉള്‍പ്പെടെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് ഗുണ്ടാ ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തി വരുന്ന ഒന്‍പതംഗ ഗുണ്ടാ സംഘത്തെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ആരംഭിച്ച 'ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ നടപടികളുടെ ഭാഗമായാണ്  ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തത്.

പത്തിയൂര്‍ എരുവ മുറിയില്‍ ഇല്ലത്ത് പുത്തന്‍ വീട്ടില്‍ (ജിജീസ് വില്ല ) ആഷിഖ് (തക്കാളി ആഷിഖ്-27)  എരുവ ചെറുകാവില്‍ കിഴക്കതില്‍ വീട്ടില്‍ വിഠോബ ഫൈസല്‍ (27), കായംകുളം ചേരാവള്ളി ഓണമ്പള്ളില്‍ വീട്ടില്‍ സമീര്‍ (30), കരുനാഗപ്പള്ളി തൊടിയൂര്‍ ഇടയിലെ വീട്ടില്‍ ഹാഷിര്‍ (32), നൂറനാട് പാലമേല്‍ മുറിയില്‍ കുറ്റിപറമ്പില്‍ ഹാഷിം (32), ആലപ്പുഴ കോമളപുരം ബര്‍ണാഡ് ജംഗ്ഷന്‍ എട്ടു കണ്ടത്തില്‍ വീട്ടില്‍ കണ്ണന്‍ (മാട്ട കണ്ണന്‍-30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂര്‍ വീട്ടില്‍ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനം വീട്ടില്‍ മനു ( കുക്കു-28), കായംകുളം സെയ്താര്‍ പള്ളിക്ക് സമീപം വരിക്കപ്പള്ളില്‍ വീട്ടില്‍ ഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

ഈ സംഘത്തില്‍ ഉള്‍പ്പെട്ട വിഠോബ ഫൈസല്‍, തക്കാളി ആഷിഖ് എന്നിവര്‍ ഒരു വര്‍ഷത്തേക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള എറണാകുളം ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് ഇവര്‍ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് ഈ സംഘത്തിനൊപ്പം കൂടിയത്. ഇരുവര്‍ക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിലേക്ക് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. ജില്ലയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ തുടരുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.