×
login
വൃദ്ധയുടെ മരണം കൊലപാതകം‍; മകന്‍ കസ്റ്റഡിയില്‍

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒന്‍പതോടെ സംസ്‌കാര ചടങ്ങിനായി എടുക്കുവാന്‍ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.

പോലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ്‌

മാവേലിക്കര: തെക്കേക്കരയില്‍ സംസ്‌കരിക്കാനായി എടുത്ത വയോധികയുടെ മൃതദേഹം പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ (80)യുടെ മരണമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒന്‍പതോടെ സംസ്‌കാര ചടങ്ങിനായി  എടുക്കുവാന്‍ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍  കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.  

മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപവാസികള്‍ കൊടുത്ത പരാതിയിലായിരുന്നു നടപടി. പ്രാഥമിക മൃതദേഹ പരിശോധനയില്‍  കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി.  ഇവരുടെ തൈറോയിഡ് ഗ്രന്ഥിയ്ക്ക് പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞതുമാണ് മരണകാരണം.

മകന്‍ സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകന്‍ സുനിലും താമസിച്ചിരുന്നത്. സംഭവത്തില്‍   സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പോലീസ് പറഞ്ഞു. കുറത്തികാട് സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

  comment

  LATEST NEWS


  വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി


  വീരസവര്‍ക്കര്‍ നാടകം കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം


  സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


  ടൊവിനോയുടെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.