×
login
ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ പൗരനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

17ന് ആലപ്പുഴ സൈബര്‍ പോലീസ് ഉത്തര്‍പ്രദേശില്‍ നിന്നാണ് എനുക അഭിന്‍സി ഇഫെന്നയെ അറസ്റ്റു ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ തട്ടിപ്പ് കണ്ണിയില്‍ അംഗങ്ങളായവരെ കണ്ടെത്താനാകൂ.

എനുക അഭിന്‍സി ഇഫെന്ന

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നൈജീരിയന്‍ പൗരന്‍ എനുക അഭിന്‍സി ഇഫെന്നയെ(34) വിശദമായ ചോദ്യം ചെയ്യന്നതിനായി മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.  ആലപ്പുഴ സൈബര്‍ ഇന്‍സ്പെക്ടര്‍ എം.കെ.രാജേഷ് ജില്ലാ ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതില്‍ നല്‍കിയ അപേക്ഷയിലാണ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായത്.  17ന് ആലപ്പുഴ സൈബര്‍ പോലീസ് ഉത്തര്‍പ്രദേശില്‍ നിന്നാണ് എനുക അഭിന്‍സി ഇഫെന്നയെ അറസ്റ്റു ചെയ്തത്.  വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ തട്ടിപ്പ് കണ്ണിയില്‍ അംഗങ്ങളായവരെ കണ്ടെത്താനാകൂ.  

വിദേശികളും സ്വദേശികളുമായി കൂടുതല്‍ പങ്കാളികളായ കേസിലെ നിര്‍ണായകവിവരങ്ങള്‍ കിട്ടുന്നതിന് പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ വിദഗ്ധപരിശോധനക്കായി ഹൈടെക് സൈബര്‍ സെല്ലിന് അന്വേഷണ സംഘം കൈമാറി. നൈജീരിയന്‍ പൗരന്‍ പിടിയിലായതോടെ വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. ഇതിന് പിന്നിലും നൈജീരിയന്‍ സംഘം ഉള്‍പ്പെടുന്ന റാക്കറ്റാണെന്നാണ് കണ്ടെത്തല്‍. പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളെ പിടികൂടാന്‍ വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചു.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ആലപ്പുഴ സ്വദേശിയില്‍ നിന്ന് പത്ത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പ്രതി അമേരിക്കയില്‍ പൈലറ്റാണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പല തവണയായി 10 ലക്ഷം രൂപയോളം യുവതിയില്‍ നിന്നും തട്ടിയെടുത്തതിന് പുറമേ വീണ്ടും 11 ലക്ഷം രൂപ അയച്ചു കൊടുക്കുന്നതിനായി യുവതി ബാങ്കില്‍ എത്തിയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും പൊലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സൈബര്‍ സെല്‍ അറസ്റ്റു ചെയ്യുകയായിരുന്നു. 

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.