×
login
നെല്ലെടുപ്പ് വൈകുന്നു; ആശങ്ക ഒഴിയാതെ കര്‍ഷകര്‍

ഒരാഴ്ച മുന്‍പാണ് ഈ പാടശേഖരങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച വിളവ് ലഭിച്ചെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ മില്ലുടമകളാരും എത്തിയിട്ടില്ല.

അമ്പലപ്പുഴ: മില്ലുടമകളുടെ അനാസ്ഥ മൂലം വിവിധ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടക്കുന്നു. മഴപ്പേടിയില്‍ കര്‍ഷകര്‍. വണ്ടാനം കപ്പാം വേലി, ഒറ്റ വേലി പാടശേഖരങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. 

ഒരാഴ്ച മുന്‍പാണ് ഈ പാടശേഖരങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച വിളവ് ലഭിച്ചെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ മില്ലുടമകളാരും എത്തിയിട്ടില്ല. ഏക്കറിന് 1900 രൂപ വരെ വാടക നല്‍കി കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് ഇത്തവണ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്.35,000 മുതല്‍ 40,000 രൂപ വരെ ഏക്കറിന് ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്.  

എന്നാല്‍ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാതെ വന്നതോടെ മഴയില്‍ നെല്ല് നശിച്ച് കിളിര്‍ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.പാടശേഖരത്തിന്റെ നാല വശത്തുമായി കുട്ടിയിട്ടിരിക്കുന്ന നെല്ല് നനയാതിരിക്കാന്‍ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍. എന്നാല്‍ കര്‍ഷകരുടെ ദുരിതം മനസ്സിലാക്കി സംഭരണം വേഗത്തിലാക്കാന്‍ ഇത്തവണ അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.