×
login
ബിജെപി കനിഞ്ഞു; പൊന്നമ്മയ്ക്ക് തലചായ്ക്കാന്‍ വീട് ഒരുങ്ങുന്നു, ശിലാസ്ഥാപന കര്‍മ്മം സന്ദീപ് വചാസ്പതി നിർവഹിച്ചു

കഴിഞ്ഞ വാര്‍ഡ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ.സോമരാജന്‍ ജയിച്ചാലും തോറ്റാലും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചാണ് വീട് നിര്‍മിക്കുന്നത്.

പൊന്നമ്മയുടെ വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചാസ്പതി നിര്‍വഹിക്കുന്നു

കായംകുളം:  ബിജെപി കായംകുളം ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയുടെയും 60-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ചക്കോലില്‍ പുതുവല്‍ തെക്കതില്‍ പൊന്നമ്മയുടെ ഭവനത്തിന് ശിലാസ്ഥാപന കര്‍മ്മം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചാസ്പതി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജെ.സോമരാജന്‍ അധ്യക്ഷനായി.

വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉള്ള പൊന്നമ്മയ്ക്ക് കഴിഞ്ഞ വാര്‍ഡ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ.സോമരാജന്‍ ജയിച്ചാലും തോറ്റാലും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചാണ്  വീട് നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വസ്തുവില്‍ താമസിക്കുന്ന ഇവര്‍ക്ക് നഗരസഭ നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ബിജെപി പ്രവര്‍ത്തകര്‍ സമാഹരിച്ചു. 650 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിക്കുന്നത്. ആകെ എട്ട് ലക്ഷം രൂപയാണ് ഇതിന്റെ ചിലവ്.  


ചടങ്ങില്‍ സംസ്ഥാന സമിതി അംഗങ്ങളായ പാറയില്‍ രാധാകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് സതീഷ്, എന്‍.ശിവാനന്ദന്‍, കെ.എ.വെങ്കിടേഷ്, ആര്‍.രാജേഷ്, ആര്‍.വിനോദ്, എല്‍.ജയകുമാര്‍, പി.കെ.സജി, മംഗളാനന്ദന്‍, എ.ദീപു,എസ്.രതീഷ്, സുവര്‍ണ്ണ കുമാര്‍,പനയ്ക്കല്‍ ശ്രീകുമാര്‍,അജയന്‍, ബാബു കൊയ്പ്പള്ളി, ഷീല പ്രസാദ്, ബിന്ദു സുഭാഷ്, ഷീല ശശിധരന്‍,എസ്.കവിത, ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.