×
login
പൂങ്കാവനം പദ്ധതി ഉപേക്ഷിച്ചു: ക്ഷേത്ര പരിസരത്ത് കപ്പയിടുന്നു, ഭൂമി ഇഷ്ടക്കാർക്ക് പാട്ടത്തിന് കൊടുക്കാൻ ശ്രമം

കാലങ്ങള്‍ മുന്‍പ് ജി. പി മംഗലത്തുമഠം ദേവസ്വം മന്ത്രിയായിരിക്കെ ക്ഷേത്രങ്ങളിലെ തെങ്ങ് കൃഷി ആരംഭിച്ചു എന്നാല്‍ ഇതും പരിചരിക്കാന്‍ ആളില്ലാതെ മണ്ട പോയി ക്ഷേത്രപരിസരത്ത് ഇന്നും അവശേഷിക്കുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്ര പരിസരത്തെ മണ്ട പോയ തെങ്ങുകള്‍

ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളില്‍  മരച്ചീനി കൃഷിക്കും, തെങ്ങ്, വാഴ, ചേമ്പ് തുടങ്ങിയവ നട്ടുവളര്‍ത്താനും ദേവഹിതം പദ്ധതിയുടെ പേരില്‍ നീക്കം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോഡ് അംഗം കെ.എസ്. രവി  ഔചാരിക ഉദ്ഘാടനം ഹരിപ്പാട്ട് നിര്‍വ്വഹിച്ചു. 

ഹരിപ്പാട് ഗ്രൂപ്പിലെ 58 ക്ഷേത്രങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നു ക്ഷേത്രങ്ങളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കിശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങങ്ങളിലേക്ക് ആവശ്യമായ പൂക്കള്‍ സംഭരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. എന്നാല്‍  പദ്ധതിയാകെ അട്ടിമറിക്കപ്പെട്ടു.  

ചെടികള്‍ പരിചരിക്കാന്‍ പോലും ആളില്ലാതെ വാടി കരിഞ്ഞു. കാലങ്ങള്‍ മുന്‍പ് ജി. പി മംഗലത്തുമഠം ദേവസ്വം  മന്ത്രിയായിരിക്കെ ക്ഷേത്രങ്ങളിലെ  തെങ്ങ് കൃഷി ആരംഭിച്ചു എന്നാല്‍ ഇതും പരിചരിക്കാന്‍ ആളില്ലാതെ മണ്ട പോയി  ക്ഷേത്രപരിസരത്ത് ഇന്നും അവശേഷിക്കുകയാണ്. പരീക്ഷണങ്ങളെല്ലാം പാഴ് വേലയായപ്പോള്‍ ദേവ ഹരിതം എന്ന പുതിയ പദ്ധതിക്ക് പേരിട്ട് ഇഷ്ടക്കാര്‍ക്ക് പാട്ടത്തിന് കൊടുക്കുക എന്ന ദുരുദ്ദേശമാണ് ദേവസ്വം ബോര്‍ഡിന്റേത്.  ക്ഷേത്ര പരിസരത്ത് കപ്പയിടാന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഇതിന്റെ പിന്നിലും ദുരൂഹതയുണ്ട്.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.