×
login
കാര്‍ഷികമേഖലയുടെ സംരക്ഷണം; സുരേഷ് ഗോപി‍ എംപി അനുവദിച്ച 4.79 കോടി പാഴാക്കി

ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ച് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. ഉദ്യോഗസ്ഥരും, താല്‍ക്കാലിക ബണ്ടു മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പദ്ധതിയെ ഇല്ലായ്മ ചെയ്തതെന്ന ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. കാര്‍ഷിക മേഖലയെ തകര്‍ത്ത് മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

suresh gopi

ആലപ്പുഴ: കുട്ടനാട്ടിലെയും, അപ്പര്‍ കുട്ടനാട്ടിലെയും കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനായി സുരേഷ് ഗോപി, എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച 4.79 കോടി ജില്ലാ ഭരണകൂടവും, ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്ന് പാഴാക്കി. സ്ഥിരം ബണ്ട് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായാണ് മൂന്ന് തവണയായി 4.79 കോടി രൂപ എംപി അനുവദിച്ചത്. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ 2.50 കോടിയും, പിന്നീട് പദ്ധതി തുക വര്‍ദ്ധിപ്പിക്കണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുകയും അനുവദിക്കുകയായിരുന്നു.  എന്നാല്‍ പദ്ധതി മാത്രം നടപ്പായില്ല. 

ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ച് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. ഉദ്യോഗസ്ഥരും, താല്‍ക്കാലിക ബണ്ടു മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പദ്ധതിയെ ഇല്ലായ്മ ചെയ്തതെന്ന ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. കാര്‍ഷിക മേഖലയെ തകര്‍ത്ത് മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

തോട്ടപ്പള്ളിയിലെ മണല്‍ ഖനനം കാര്‍ഷിക മേഖലയെ സംരക്ഷിക്കാനും, വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാനുമാണെന്ന പ്രഖ്യാപനം തട്ടിപ്പായിരുന്നെന്ന് വ്യക്തമാകുകയാണ്. ഇപ്പോഴും കരിമണല്‍ കടത്ത് തുടരുകയാണ്. 2018ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് ലീഡിങ് ചാനലിലെയും പൊഴിമുഖത്തെയും മണല്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായത്. 


കാലവര്‍ഷ സീസണിന് മുമ്പ് നടത്തേണ്ട പദ്ധതി നടപ്പാക്കിയത് കാലവര്‍ഷക്കാലത്താണ്. അതിനാല്‍ ഇത്തവണയും തകഴി, കൈനകരി, ചമ്പക്കുളം, എടത്വ, നെടുമുടി, പളിങ്കുന്ന്, വീയപുരം, അമ്പലപ്പുഴ, പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക്, മണ്ണഞ്ചേരി തുടങ്ങിയ കൃഷി ഭവനുകളിലായി 2368.886 ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൃഷി നശിച്ചു. ലീഡിങ് ചാനലിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുകയല്ല, മറിച്ച് മണല്‍മാഫിയയ്ക്ക് സൗകര്യമൊരുക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നതായും സോമന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

 

 

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.