login
ആശങ്ക ഉയര്‍ത്തി എലിപ്പനിയും ഡെങ്കിപ്പനി‍യും; ആലപ്പുഴ നഗരം രണ്ട് രോഗങ്ങളുടെയും ഹോട്ട് സ്‌പോട്ട്

എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഈ വര്‍ഷം ഇതുവരെ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

fever

ആലപ്പുഴ: ജില്ലയില്‍ ഈവര്‍ഷം  ഇതുവരെ 46 എലിപ്പനി കേസുകളും 40 fever/' class='tag_highlight_color_detail'>ഡെങ്കിപ്പനി കേസുകളും ഏഴ് മലേറിയ കേസുകളും 9 ഹെപ്പറ്റൈറ്റസ് ബി കേസുകളും 119 ചിക്കന്‍ പോക്‌സ് കേസുകളും 23296 വൈറല്‍ പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഈ വര്‍ഷം ഇതുവരെ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  

മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യോഗം വിളിച്ചത്.  

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ആശാപ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് തല ജാഗ്രതാ സമിതികളും പരിസര ശുചീകരണം, ബോധവത്കരണം, ഡ്രൈ ഡേ ആചരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 

ആലപ്പുഴ മുനിസിപ്പാലിറ്റി, മാരാരിക്കുളം സൗത്ത് പഞ്ചായത്ത്, പുന്നപ്ര സൗത്ത്, പാലമേല്‍, നെടുമുടി പഞ്ചായത്തുകള്‍ ആരോഗ്യ വകുപ്പിന്റെ എലിപ്പനി ഹോട്ട് സ്‌പോട്ടുകളാണ്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ ഭരണ സ്ഥാപനങ്ങളും നല്‍കണം. അമ്പലപ്പുഴ സൗത്ത്, കൈനകരി, ആലപ്പുഴ മുനിസിപ്പാലിറ്റി, പാണാവള്ളി, പുന്നപ്ര നോര്‍ത്ത്, പട്ടണക്കാട്, എഴുപുന്ന , വെളിയനാട് പഞ്ചായത്തുകള്‍ ഡങ്കു ഹോട്ട് സ്‌പോട്ടുകളാണ്.

 

    comment

    LATEST NEWS


    ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.