×
login
കുളവാഴ പള്‍പ്പ് കൊണ്ടൊരു ശ്രീ നാരായണ ഗുരു

കുളവാഴ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് വഴി കുളവാഴ മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകര്‍, മത്സ്യ കര്‍ഷകര്‍, ഹൗസ്‌ബോട്ട് തൊഴിലാളികള്‍, സാധാരണക്കാരായ ജനങ്ങള്‍ എന്നിവര്‍ക്ക് അധിക വരുമാനം, ഇതര ജീവനോപാധി എന്നതും ഇത് വഴി സാധ്യമാകും.

കുളവാഴ പള്‍പ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച ഗുരുദേവ പ്രതിമ

ആലപ്പുഴ:  കുളവാഴ ഉപയോഗിച്ച് ഗുരുദേവനെ നിര്‍മിച്ചിരിക്കുകയാണ്  എസ്ഡി കോളേജിലെ ഐക്കൊടെക് എന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ്. ഐക്കൊടെക് സിഇഒയും ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമായ വി. അനൂപ് കുമാര്‍ ആണ് പ്രധാന ശില്പി. കുളവാഴയും പഴയ പത്രകടലാസും ആണ് പ്രധാന മീഡിയം. നിറം കൊടുക്കുവാന്‍ ആക്ക്രിലക് പെയിന്റ് ഉപയോഗിച്ചു.  

കുളവാഴ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് വഴി കുളവാഴ മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകര്‍, മത്സ്യ കര്‍ഷകര്‍, ഹൗസ്‌ബോട്ട് തൊഴിലാളികള്‍, സാധാരണക്കാരായ ജനങ്ങള്‍ എന്നിവര്‍ക്ക് അധിക വരുമാനം, ഇതര ജീവനോപാധി എന്നതും ഇത് വഴി സാധ്യമാകും.  ഹാന്‍ഡ് മെയ്ഡ് പേപര്‍, വിസിറ്റിംഗ് കാര്‍ഡ്, ചെടി നടീല്‍ ചട്ടികള്‍ എന്നിവ ആണ് മറ്റ് പ്രധാന ഉത്പന്നങ്ങള്‍.  

ഹരീ കൃഷ്ണ, ആര്യ എസ്, ലക്ഷ്മി കെ ബാബു, നിവേദിത എന്‍. പ്രഭു എന്നിവര്‍ ആണ് മറ്റ് സ്റ്റാര്‍ട്ടപ്പ് അംഗങ്ങള്‍. ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകന്‍ ആയ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ മെന്റര്‍. കേരള സര്‍ക്കാരിന്റെ യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം, കേരള സര്‍വകലാശാലയുടെ കേരള യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ എന്നീ പരിപാടികളില്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  മുന്‍പും ഇതു പോലെ വ്യത്യസ്ഥമായ കലാസൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ കുളവാഴ ഉപയോഗിച്ച് മൈക്രോ ആര്‍ട്ട് നിര്‍മിച്ച് ശ്രദ്ധ നേടിയിരുന്നു പ്ലാറ്റിനം ജൂബിലി നിറവില്‍ നില്‍ക്കുന്ന എസ്ഡി കോളേജിലെ ആദ്യ വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പ്.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.