×
login
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം‍ നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍

ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുന്നപ്രയില്‍ നിന്ന് ഈ വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചത്.

തകർന്ന വള്ളം ഹാർബറിൽ കയറ്റി ഇട്ടിരിക്കുന്നു

അമ്പലപ്പുഴ: വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തകരാറ് സംഭവിച്ച വള്ളത്തിന് നഷ്ടപരിഹാരമില്ല. 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍. പുന്നപ്ര സ്വദേശി അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാര്‍ ദീപം വള്ളത്തിനാണ് തകരാറ് സംഭവിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്.  

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍  വെള്ളപ്പൊക്ക സമയത്താണ് ആറ് തൊഴിലാളികള്‍ ഈ വള്ളവുമായി കുട്ടനാടന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുന്നപ്രയില്‍ നിന്ന് ഈ വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചത്. ഇതിന് ശേഷം മടങ്ങുന്നതിനിടെ ലോറിയില്‍ കയറ്റുമ്പോഴാണ് വള്ളത്തിന് തകരാറ് സംഭവിച്ചത്. വള്ളത്തിന്റെ ബെന്റര്‍, എന്‍ജിന്‍, പടികള്‍ എന്നിവ തകര്‍ന്നതു മൂലം 23,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.  

ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി നാശനഷ്ടം തിട്ടപ്പെടുത്തി മടങ്ങി ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല. 22 തൊഴിലാളികള്‍ ജോലിക്ക് പോകുന്ന ഫൈബര്‍ വള്ളമാണ് തകര്‍ന്നത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ വള്ളത്തിന്റെ അറ്റകുറ്റപ്പണിയും ഇതുവരെ ചെയ്യാന്‍ കഴിയാത്തതു മൂലം ഇത്രയും തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും നിലച്ചിരിക്കുകയാണ്. 2 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വള്ളത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.