login
പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല

മരുന്നി നും മറ്റുമായി പതിനായിരതതിലധികം രൂപ ആയി. സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും വേണ്ടത്ര ചികിത്സയോ നിര്‍ദ്ദേശങ്ങളോ കിട്ടുന്നില്ല എന്നാണു കര്‍ഷകരുടെ ആക്ഷേപം.

cow

മണ്ണഞ്ചേരി: പൊന്നാട് ഭാഗത്തെ പശുക്കളില്‍ കുളമ്പ് രോഗ ഭീതിയില്‍. നാലാം വര്‍ഡ് നെടുന്തറയില്‍ അബൂബക്കറിന്റെ രണ്ട്  പശുക്കള്‍ക്കാണ് രോഗം. ഇത് കൂടാതെ ഒന്നര മാസം പ്രായമുള്ള  കിടാവും ഇതോടൊപ്പം അബൂബക്കറിന്റെ തൊഴുത്തില്‍ ഉണ്ട്. അതിനും രോഗം പിടിപെടുമെന്ന ഭീതിയിലാണ്. ദിവസവും രാവിലെ ആറും, വൈകിട്ട്  ഒന്‍പത് ലിറ്ററും പാല്‍ കിട്ടുന്ന പശുവാണ്. രോഗം വന്നതോടെ പാല്‍ കറന്ന് കളയുകയാണ്.  അബൂക്കറിന്റെ സമീപത്തെ  വീട്ടിലെ രണ്ട് പശുക്കള്‍ക്കും രോഗം ഉണ്ട്.  

രോഗം വന്നിട്ട് ഒരാഴചയിലേറെയായി. കലവൂര്‍ മൃഗ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. ഇവിടെ നിലവില്‍ ഡോക്ടര്‍ ഇല്ലാത്തതാണ് കാരണം. അതോടെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകന്‍. 

രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യഡോക്ടറെ തേടി പോകേണ്ട അവസ്ഥയാണ്. പശു ഭക്ഷണം കഴിക്കാതെ വന്നതോടെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ദിവസവും ഗ്ലൂക്കോസ് കയറ്റുകയാണ് അബൂബക്കര്‍. മരുന്നി നും മറ്റുമായി പതിനായിരതതിലധികം രൂപ ആയി.  സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും വേണ്ടത്ര ചികിത്സയോ നിര്‍ദ്ദേശങ്ങളോ കിട്ടുന്നില്ല എന്നാണു കര്‍ഷകരുടെ ആക്ഷേപം.

 

 

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.