×
login
പാര്‍ട്ടിയംഗത്തിന്റെ തിരോധാനം; സിപിഎം അണികളില്‍ പ്രതിഷേധം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചന

എംഎല്‍എക്കെതിരെ സജീവ് ഒരു കമ്മിറ്റിയില്‍ പരാമര്‍ശം നടത്തിയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് കാണാതായത്.

അമ്പലപ്പുഴ: പാര്‍ട്ടി നേതാവിനെ കാണാതായ സംഭവത്തില്‍ സിപിഎം നേതൃത്വം തുടരുന്ന മൗനം അണികളില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റിയംഗമായ പൊരിയന്റെ പറമ്പില്‍ സജീവിനെ കാണാതായ സംഭവത്തിലാണ് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമായത്. കഴിഞ്ഞ മാസം 29നാണ് മത്സ്യത്തൊഴിലാളിയായ സജീവിനെ കാണാതായത്. തൊട്ടടുത്ത ദിവസം പാര്‍ട്ടി ബ്രാഞ്ചു സമ്മേളനം നടക്കാനിരിക്കെ ഇദ്ദേഹത്തെ കാണാതായത് രാഷ്ട്രീയ വിവാദത്തിനും കാരണമായിരുന്നു.  ഇതിനെത്തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. 

സംസ്ഥാന കമ്മറ്റിയംഗ പക്ഷക്കാരനായ ഇദ്ദേഹത്തെ തലേന്ന് രാത്രിയില്‍ മറു പക്ഷത്തെ ചില നേതാക്കള്‍ നേരിട്ടും ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. സംസ്ഥാന കമ്മറ്റിയംഗത്തെ പിന്തുണയ്ക്കുന്ന  നേതാവാണ് ഇവിടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായി പുതുതായി സിപിഎമ്മില്‍ രൂപം കൊണ്ട ഗ്രൂപ്പ് ഇത് ആയുധമാക്കിയിട്ടുണ്ട്.

എംഎല്‍എക്കെതിരെ സജീവ് ഒരു കമ്മിറ്റിയില്‍ പരാമര്‍ശം നടത്തിയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് കാണാതായത്. പാര്‍ട്ടി നേതാവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നതിനെതിരെയാണ്. അണികള്‍ രംഗത്തെത്തിയത്. ഇതിനിടെ ചോദ്യം ചെയ്യലിന്റെ പേരില്‍ മറ്റൊരു നേതാവായ മുരളിയെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയും പാര്‍ട്ടിയില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്.  

സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതാണ് അണികളില്‍ പ്രതിഷേധത്തിന് കാരണമായത്.സജീവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും ആലോചനയുണ്ട്.ഏതാനും വര്‍ഷം മുന്‍പ് വിഭാഗീയതയെ തുടര്‍ന്ന് മറ്റൊരു പാര്‍ട്ടി അംഗത്തെ ഇതു പോലെ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ഇയാള്‍ തിരികെ വന്നിരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു ഇത്തരത്തില്‍ മറ്റൊരു പാര്‍ട്ടി സഖാവ് മുങ്ങിയത്.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.