login
അരൂരില്‍ ഉത്സവത്തിനെത്തിച്ച ആന ചരിഞ്ഞു, ഗജവീരൻ കിരണ്‍ ഗണപതിയുടെ മരണകാരണം ഹൃദയസ്തംഭനം

ഇന്നലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം സമീപത്തെ പറമ്പില്‍ തളച്ചിരുന്ന ആന പുലര്‍ച്ചെ ഒരു മണിയോടു കൂടി കുഴഞ്ഞ് വിഴുകയായിരുന്നു. രണ്ട് ദിവസമായി ആന ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങിനെത്തിയിട്ട്.

അരൂര്‍: പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആന ചരിഞ്ഞു. ഗജവീരൻ കിരണ്‍ ഗണപതി (61)യെന്ന ആനയാണ് ഇന്ന് പുലര്‍ച്ചെ അമ്പലത്തിന് സമീപം ചരിഞ്ഞത്. കോട്ടയം സ്വദേശി മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇത്.  

ഇന്നലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം സമീപത്തെ പറമ്പില്‍ തളച്ചിരുന്ന ആന പുലര്‍ച്ചെ ഒരു മണിയോടു കൂടി കുഴഞ്ഞ് വിഴുകയായിരുന്നു. രണ്ട് ദിവസമായി ആന ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങിനെത്തിയിട്ട്. ഫോറസ്റ്റ് കോട്ടയം റേഞ്ച് ഓഫീസര്‍ കെ. വി. രതീഷ്, സെക്ഷന്‍ ഓഫീസര്‍മാരായ രാജേഷ്, അജിത്ത് കുമാര്‍, അരൂര്‍ വെറ്റിനറി ഡോക്ടര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആനയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി.

ശാന്തസ്വഭാവമുള്ള കിരൺ മധ്യ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും തിടമ്പേറ്റിയിട്ടുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. നീളമുള്ള ഉടലും തുമ്പിക്കൈയും വീതിയുള്ള ചെവികളും 18 നഖങ്ങളുമുള്ള ആനയ്ക്ക് ഏകദേശം 285 സെന്റീമീറ്റർ പൊക്കമുണ്ടായിരുന്നു.  

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.