×
login
അമ്പലപ്പുഴയില്‍ ഇടതുപക്ഷം എസ്ഡിപിഐ കുരുക്കില്‍, സിപി‌എം സ്ഥാനാർത്ഥി എസ്‌ഡിപിഐയുടെ കരുത്തനായ നേതാവെന്ന് ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ ചിലര്‍ ബോധപൂര്‍വം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി എസ്ഡിപിഐ സൈബര്‍ പോരാളികളുടെ പ്രചാരണവും. സ്ഥാനാര്‍ത്ഥിയെ എസ്ഡിപിഐക്കാരനാക്കി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പാര്‍ട്ടി സഖാക്കള്‍ തന്നെ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് എസ്ഡിപിഐ സൈബര്‍ പോരാളികളെന്ന പേരില്‍ ചിലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.

ഏറെ വിവാദമായത് സഫിയ നിസാര്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുള്ള പോസ്റ്റാണ്. 'ഇന്‍ഷാ അള്ളാഹ്, എസ്ഡിപിഐയുടെ അംഗീകാരം.. ജി. സുധാകരനെ ഒഴിവാക്കി സിപിഐഎം സീറ്റ് നല്‍കിയ എസ്ഡിപിഐയുടെ കരുത്തനായ നേതാവ് സലാമിക്ക ഇനി അമ്പലപ്പുഴ പാല്‍പ്പായസ വിതരണം നിയന്ത്രിക്കും.'' എന്നതാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇത് മണ്ഡലത്തിലും പുറത്തും ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ ചിലര്‍ ബോധപൂര്‍വം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

സലാമിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വ്യാജ സമുഹമാധ്യമ അക്കൗണ്ടുകളിലൂടെ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കി. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം സിപിഎമ്മില്‍ നിന്നു തന്നെയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ജി.സുധാകരന് പകരം അമ്പലപ്പുഴയില്‍ സലാം മല്‍സരിക്കുമെന്ന് ഉറപ്പായപ്പോഴാണ് വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജ ഐഡികള്‍ ഉപയോഗിച്ച്  സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് എല്‍ഡിഎഫ്  നേതൃത്വം പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി അഡ്വ.കെ.പ്രസാദാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കിയത്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ പതിപ്പിച്ച പോസ്റ്ററിലെ ആരോപണങ്ങള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമ്പലപ്പുഴയില്‍ രാഷ്ട്രീയ വിവാദമാവുകയാണ്.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.