×
login
ആഴ്ചകളുടെ ഇടവേളയില്‍ മോഷണപരമ്പര ഇരുട്ടില്‍ത്തപ്പി പോലീസ്

നഗരത്തിലെ കടകളില്‍ ആഴ്ചകളുടെ ഇടവേളയില്‍ നടന്ന മോഷണ പരമ്പരയില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ആലപ്പുഴ മാര്‍ക്കറ്റ്, പിച്ചു അയ്യര്‍ ജങ്ഷന് സമീപം, ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം എന്നിവടങ്ങളിലെ കടകളില്‍ സമാനമായ രീതിയിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ചിലാണ് വഴിച്ചേരിയിലെ മാര്‍ക്കറ്റില്‍ മോഷണം നടന്നത്.

ആലപ്പുഴ : നഗരത്തിലെ കടകളില്‍ ആഴ്ചകളുടെ ഇടവേളയില്‍ നടന്ന മോഷണ പരമ്പരയില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ആലപ്പുഴ മാര്‍ക്കറ്റ്, പിച്ചു അയ്യര്‍ ജങ്ഷന് സമീപം, ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം എന്നിവടങ്ങളിലെ കടകളില്‍ സമാനമായ രീതിയിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ചിലാണ് വഴിച്ചേരിയിലെ മാര്‍ക്കറ്റില്‍ മോഷണം നടന്നത്.  

പുത്തനങ്ങാടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് സമീപമുള്ള ഡാറാ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഉണക്ക മത്സ്യം കട ഉള്‍പ്പെടെയുള്ള ഒന്‍പത് കടകളിലാണ് മോഷണം നടന്നത്. ഉണക്കമത്സ്യം വില്‍പ്പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയില്‍ നിന്നും 30,000 രൂപയോളം നഷ്ടമായി. സമീപത്തെ പലചരക്ക് കടകളിലും മോഷണം നടന്നു. കടകളുടെ ഓട് മേഞ്ഞ മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഫോറന്‍സിക് വിദഗ്ധരും പോലീസും എത്തി പരിശോധന ഊര്‍ജിതമാക്കി എന്ന് അവകാശപ്പെടുന്നതിനിടെയാണ്  സമീപ പ്രദേശത്ത് അടുത്ത മോഷണം നടന്നത്.


ഏപ്രില്‍ മാസത്തില്‍ പിച്ചു അയ്യര്‍ ജങ്ഷനു വടക്ക് ആറുകടകളില്‍ മോഷണവും രണ്ടു കടകളില്‍ മോഷണശ്രമവും നടന്നു.  നവാസ് ഇലക്ട്രിക്കല്‍സില്‍നിന്ന് സിസിടിവി, ഡിവിആര്‍, 1,000 രൂപ, ഒലിവിയ ട്രാവല്‍ ഏജന്‍സിയില്‍നിന്ന് 6,800 രൂപ, ബേബി ഓട്ടോ ഇലക്ട്രിക്കല്‍സില്‍നിന്നു ആയിരത്തോളം രൂപ, എലഗന്റ് ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തില്‍നിന്നു 2,000 രൂപ, എം.എം. ടയേഴ്‌സില്‍നിന്ന് 6,000 രൂപ, വിജെ ട്രേഡേഴ്‌സില്‍ നിന്നു 2,600 രൂപയും മൊബൈല്‍ ഫോണുമാണു മോഷണം പോയത്. സമീപത്തുള്ള മറ്റുരണ്ടു കടകളില്‍ മോഷണശ്രമവും നടന്നു. കടകളുടെ സീലിങ് പൊളിച്ചാണ് മോഷ്ടാക്കള്‍  അകത്തു കടന്നത്.

ദിവസങ്ങള്‍ക്കകം ബോട്ടുജെട്ടിക്ക് കിഴക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ റോഡിലും സമാനമായ രീതിയില്‍ മോഷണം നടന്നു. ഇതുവരെ ഈ സംഭവങ്ങളില്‍ ഒന്നില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തിലെമ്പാടും വ്യാപാരികളുടെ സഹായത്തോടെയും, അല്ലാതെയും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളുടെ യാതൊരു സുചനയും ഇല്ല.

  comment

  LATEST NEWS


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


  മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


  മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.