login
പ്രതിഷേധം ഫലം കണ്ടു; തകഴി‍ ആറാട്ട് ചടങ്ങ് മുടങ്ങിയില്ല

ആനയെ ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം ആണന്നും ആരോപണമുണ്ട്. ഇവര്‍ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും, തകഴി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും കൂടി ചേര്‍ന്നാണ് ഇതിന് അനുമതി നിഷേധിച്ചതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.

അമ്പലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം ഫലംകണ്ടു. തകഴി ക്ഷേത്രത്തില്‍ ആറാട്ട് നടത്തി ദേവസ്വം ബോര്‍ഡ്. കോവിഡിന്റെ മറവില്‍ ക്ഷേത്രാചാരങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ  പ്രസിദ്ധമായ ആറാട്ട് മഹോത്സവത്തിന്  ക്ഷേത്രം മാനേജരും നിരീശ്വരവാദികളായ ജീവനക്കാരും ആറാട്ട് ചടങ്ങ് മുടക്കാന്‍ നീക്കം നടത്തിയത്.  എന്നാല്‍ ഇതിനെതിരെ ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി പ്രതിക്ഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇന്നലെ രാവിലെ നടന്ന നാമജപ ഘോഷയാത്ര ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പാറ്റൂര്‍ സുദര്‍ശനന്‍ ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് ദേവസ്വം അസി. കമ്മീഷണര്‍, ഡിസി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയും ചര്‍ച്ചയുടെ ഭാഗമായി ആനയെ ഒഴിവാക്കി ആറാട്ട് നടത്തുവാന്‍ അനുമതി നല്‍കി. എന്നാല്‍ ക്ഷേത്രം തന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ആറാട്ട് നടത്താതിരിക്കാന്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും ആറാട്ട് നടത്തണമെന്ന് തന്ത്രിയും ആവശ്യപ്പെടുകയായിരുന്നു. ആനയെ ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം ആണന്നും ആരോപണമുണ്ട്. ഇവര്‍ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും, തകഴി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും കൂടി ചേര്‍ന്നാണ് ഇതിന് അനുമതി നിഷേധിച്ചതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.

തകഴി ക്ഷേത്രത്തിലെ ആറാട്ടിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ഭക്തജനങ്ങളുടെയും വിശ്വാസ സമൂഹത്തിന്റെയും വിജയമാണെന്നും നാമജപ ഘോഷയാത്ര ഉത്ഘാടനം ചെയ്ത് സുദര്‍ശനന്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണന്‍, ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സുന്ദരേശന്‍, ജന.സെക്രട്ടറി സജി, ഗോപു, പ്രതിഷ്, ജയകുമാര്‍ സംസാരിച്ചു.

 

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.