ആലപ്പുഴ: കേന്ദ്രത്തില്‍ കര്‍ഷക സമരത്തിന് കുടപിടിച്ച് കര്‍ഷകരെ പറ്റിച്ചവര്‍ കേരളത്തില്‍ കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍. കേന്ദ്രം നല്കുന്ന സബ്സിഡി പോലും കര്‍ഷകര്‍ക്ക് നല്‍കാതെ അട്ടിമറിച്ച് തീവെട്ടികൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി ബിജെപി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിന്റെ സംഭരണ വില വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേയ്ക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ അദ്ധ്യക്ഷനായി. മേഖല അദ്ധ്യക്ഷന്‍ കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. കെ വാസുദേവന്‍, ഡി. അശ്വനിദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി. എ പുരുഷോത്തമന്, എല്‍. പി ജയചന്ദ്രന്, ശാന്തകുമാരി, ജില്ലാ സെക്രട്ടറിമാരായ ടി സജീവ് ലാല്‍ വിമല്‍ രവീന്ദ്രന് , സുമി ഷിബു, ശ്രീദേവി വിപിന്‍, ജില്ലാ സെല്‍ കോ – ഓര്‍ഡിനേറ്റര്‍ ജി. വിനോദ് കുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം വി രാമചന്ദ്രന്, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ പ്രദീപ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, സംസ്ഥാന കമ്മിറ്റി അംഗം സി മധുസൂദനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: