×
login
എസി റോഡില്‍ ഗതാഗത നിയന്ത്രണം 22 മുതല്‍, തദ്ദേശവാസികള്‍ക്ക് മാത്രം ചെറുവാഹനങ്ങളില്‍ യാത്രചെയ്യാം, നിയന്ത്രണവിധേയമായി കെഎസ്ആര്‍ടിസി സര്‍വീസ്

ചെറുപാലങ്ങള്‍ പൊളിച്ച് പണിയുന്ന സ്ഥലങ്ങളില്‍ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലന്‍സും കടന്നുപോകാന്‍ താല്‍ക്കാലിക മാര്‍ഗമൊരുക്കും. ജങ്കാര്‍ ഉപയോഗിച്ച് എ.സി. റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികര്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണം.

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നു മുതല്‍ കളര്‍കോട് മുതല്‍ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റര്‍ ദൂരത്തില്‍ ചരക്കു വാഹനങ്ങളുടെയും ദീര്‍ഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. എസി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികള്‍ക്ക് അവരുടെ ചെറുവാഹനങ്ങളില്‍ യാത്ര ചെയ്യാം.  

ചെറുപാലങ്ങള്‍ പൊളിച്ച് പണിയുന്ന സ്ഥലങ്ങളില്‍ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലന്‍സും കടന്നുപോകാന്‍ താല്‍ക്കാലിക മാര്‍ഗമൊരുക്കും. ജങ്കാര്‍ ഉപയോഗിച്ച് എ.സി. റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികര്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കെ. എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.സി. റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്ക് വാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും താഴെ പറയുന്ന റോഡുകള്‍ ഉപയോഗിക്കണം.

പെരുന്ന- മുത്തൂര്‍ ജങ്ഷന്‍ - പൊടിയാടി- ചക്കുളത്തുകാവ്-മുട്ടാര്‍ -കിടങ്ങറ റോഡ്, പെരുന്ന- ചങ്ങനാശ്ശേരി ജങ്ഷന്‍ -കുമരംകരി- കിടങ്ങറ റോഡ്, കിടങ്ങറ -മുട്ടാര്‍ -ചക്കുളത്തുകാവ് -തലവടി -മിത്രക്കരി -മാമ്പുഴക്കരി റോഡ്, മാമ്പുഴക്കരി- മിത്രക്കരി- ചങ്ങംങ്കരി-തായങ്കരി -വേഴപ്ര റോഡ്, വേഴപ്ര -തായങ്കരി -ചമ്പക്കുളം -മങ്കൊമ്പ് റോഡ്,  കിടങ്ങറ -വെളിയനാട് -പുളിങ്കുന്ന് -മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന്‍ റോഡ്, മങ്കൊമ്പ് -ചമ്പക്കുളം -പൂപ്പള്ളി റോഡ്, പൂപ്പള്ളി -ചമ്പക്കുളം- വൈശ്യംഭാഗം- എസ്.എന്‍. കവല - കളര്‍കോട് റോഡ്.

 

    comment

    LATEST NEWS


    തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


    പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


    പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


    ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


    75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


    അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


    ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


    സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.