login
തുരിശ് കലക്കി മത്സ്യബന്ധനം; ശുദ്ധജലം ലഭിക്കാതെ ജനം വലയുന്നു

കുട്ടനാട്ടില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമാണ്. മിക്ക സ്ഥലങ്ങളിലും തുരിശും, മറ്റ് വിഷദ്രവങ്ങളും ജലാശയങ്ങളില്‍ കലര്‍ത്തിയാണ് മത്സ്യം പിടിക്കുന്നത്.

fishing

എടത്വാ: ജലാശയങ്ങളില്‍ തുരിശ് കലക്കി മത്സ്യബന്ധനം. ശുദ്ധജലം ലഭിക്കാതെ ജനം വലയുന്നു. പാണ്ടി പോച്ചയിലാണ് ജലാശയങ്ങളില്‍ തുരിശ് കലക്കി മത്സ്യബന്ധനം നടത്തിയത്. മത്സ്യബന്ധനം കഴിഞ്ഞതോടെ ജലാശയങ്ങളിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.  

മത്സ്യം ചത്തഴുകി നദിയിലെ വെള്ളം മലിനമാകുകയും, ദുര്‍ഗ്ഗന്ധം പരക്കുകയും ചെയ്തു. പൊതുടാപ്പില്ലാത്ത പോച്ചയിലെ ഗ്രാമവാസികള്‍ നദിയിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം മലിനമായതോടെ കുടിക്കാനോ, ആഹാരം പാകം ചെയ്യാനോ കഴിയാത്ത അവസ്ഥയിലെത്തി. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് എടത്വാ ഗ്രാമപഞ്ചായത്ത് സ്ഥലത്ത് കുടിവെള്ള വിതരണം നടത്തി. രാത്രി ഏറെ വൈകിയും കുടിവെള്ളത്തിനായി ഗ്രാമവാസികള്‍ കാത്തിരിക്കുകയായിരുന്നു.

കുട്ടനാട്ടില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമാണ്. മിക്ക സ്ഥലങ്ങളിലും തുരിശും, മറ്റ് വിഷദ്രവങ്ങളും ജലാശയങ്ങളില്‍ കലര്‍ത്തിയാണ് മത്സ്യം പിടിക്കുന്നത്.  മത്സ്യം പിടിച്ച് മടങ്ങിയശേഷം ദിവസങ്ങളോളം നദിയിലേയും തോടുകളിലേയും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകും. മുന്‍പ് ഫിഷറീസ് വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് അനധികൃത മത്സ്യബന്ധനത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു.  

വള്ളവും, വലയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിലച്ചുകിടക്കുകയാണ്. അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

 

 

  comment

  LATEST NEWS


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.