×
login
ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ അഴിമതി‍യെന്ന് വിജിലന്‍സ്; റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്ക്കും പരിസരത്തെ എട്ടു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്.

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിട്ടിയിലെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മേല്‍നോട്ട ഏജന്‍സിക്കുമെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും.

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്ക്കും പരിസരത്തെ എട്ടു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്.

വാട്ടര്‍ അതോറിട്ടിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചെന്നാണ് പരാതി. കടപ്രയില്‍ നിന്നു കരുമാടിയിലേക്ക് ഇട്ട പൈപ്പുകളിലാണ് ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ആകെ 350 കിലോമീറ്ററിലധികമാണ്  പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 62 ദശലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കാന്‍ വിഭാവനം ചെയ്ത പദ്ധതി 2017ല്‍ കമ്മിഷന്‍ ചെയ്‌തെങ്കിലും ഒരു ദിവസം പോലും ഇത്രയും കുടിവെള്ളം പമ്പ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

 അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.  പദ്ധതിയുടെ നിര്‍വഹണ സമയത്ത് ആലപ്പുഴ നഗരസഭയുടെ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ചിലര്‍ക്കെതിരെ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. 16 കിലോമീറ്ററോളം 1100 എംഎം വ്യാസമുള്ള ഹൈ ഡെന്‍സിറ്റി പോളി എഥിലിന്‍ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്ടര്‍ അതോറിട്ടിയുടെ വ്യവസ്ഥപ്രകാരം, അംഗീകാരം നല്‍കിയ രണ്ട് ബ്രാന്‍ഡുകളുടെ പൈപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, അംഗീകാരമില്ലാത്ത പൂര്‍വ്വ എന്ന ബ്രാന്‍ഡ് പൈപ്പാണ് ഇവിടെ ഉപയോഗിച്ചത്. 

വാട്ടര്‍ അതോറിട്ടി അംഗീകരിച്ച മറ്റ് ബ്രാന്‍ഡുകളേക്കാള്‍ ഒരു മീറ്ററിന് ആറായിരം രൂപ കുറവാണ് ഇതിന്. നിലവാരം കുറഞ്ഞ പൈപ്പ് പദ്ധതിയില്‍ ഉപയോഗിച്ചതുവഴി വന്‍ ലാഭം കരാറുകാരനുണ്ടായതായാണ് പരാതി. വാട്ടര്‍ അതോറിട്ടിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പദ്ധതി നിര്‍വഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.