×
login
ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന വിവാഹത്തിന് ആയിരങ്ങള്‍; പോലീസ് കേസെടുത്തു

ഹാള്‍ ബുക്ക് ചെയ്തതിന് ചെലവായ തുക ഷമീര്‍ അഹമ്മദിന് തിരിച്ചു നല്‍കാനും തയ്യാറായിരുന്നു. എന്നാല്‍ 60 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ല എന്ന ഉറപ്പ് തെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേര്‍ന്നത്.

ആലപ്പുഴ: കൊറോണ വ്യാപനം തടയുന്നതിനായുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വിവാഹം വിപുലമായി  നടത്തിയതിന് പോലീസ് കേസെടുത്തു. ആലപ്പുഴ ടൗണ്‍ ഹാളില്‍ കഴിഞ്ഞ 15ന് നടന്ന ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ആറാട്ടുവഴി തുണ്ടുപറമ്പില്‍ ഷമീര്‍ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയില്‍ നടത്തിയത്.  

വിവാഹവുമായി ബന്ധപ്പെട്ട ആളുകള്‍ കൂടുന്ന പരിപാടികള്‍  ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷമീര്‍ അഹമ്മദിന് അമ്പലപ്പുഴ തഹസില്‍ദാര്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ 13ന് തഹസില്‍ദാര്‍ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരില്‍ കൂടുതല്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് അവര്‍ നല്‍കുകയും ചെയ്തിരുന്നതാണ്. ആര്‍ഡിഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകളിലെ കൂടുതല്‍ ആളുകളെ  പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു.  


ഹാള്‍ ബുക്ക് ചെയ്തതിന് ചെലവായ തുക ഷമീര്‍ അഹമ്മദിന് തിരിച്ചു നല്‍കാനും തയ്യാറായിരുന്നു. എന്നാല്‍ 60 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ല എന്ന ഉറപ്പ് തെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേര്‍ന്നത്.  

കൊറോണയുടെ പശ്ചാത്തലത്തില്‍, രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിലാണ് ആണ് കൂടുതല്‍ ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പല്‍ കൗണ്‍സിലറുടെ സഹായത്തോടെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്. തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ നോര്‍ത്ത് പോലീസ് ഷമീര്‍ അഹമ്മദിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.