×
login
അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി കലാപത്തിന് ശ്രമം; വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

ചങ്ങനാശേരിയിലെ പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി കലാപമുണ്ടാക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചു.

nasar

ആലപ്പുഴ: ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങാന്‍ ഇതര സംസ്ഥാന തൊഴിലാളികളെ പ്രേരിപ്പിച്ചതിന് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റും ഹരിപ്പാട്ടെ മാര്‍ജിന്‍ഫ്രീ ഉടമയുമായ ആറാട്ടുപുഴ നാസറി (നസറുദ്ദീന്‍-57)നെ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നായിരുന്നു അറസ്റ്റ്. ചങ്ങനാശേരിയിലെ പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി കലാപമുണ്ടാക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചു.

നേരത്തെ അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇയാളുടെ പങ്ക് വ്യക്തമായത്. എന്നാല്‍ കാര്‍ത്തിക പ്പള്ളി മേഖലയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുമായി ഇയാള്‍ ഇതേ ദിവസം ഫോണില്‍ ബന്ധപ്പെട്ടതായി ഹരിപ്പാട് സിഐ ഫയാസ് പറഞ്ഞു. അറസ്റ്റിലായ നാസര്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായ് ഇയാളുമായി ബന്ധമുള്ള പലരുടെയും വീടുകള്‍ തരപ്പെടുത്തി കൊടുത്തിട്ടുള്ളതായും അറിയുന്നു. ഇയാള്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.  


 

 

    comment

    LATEST NEWS


    സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.