×
login
ജനസേവകേന്ദ്രത്തില്‍ ജീവനക്കാരി തൂങ്ങി മരിച്ചു, കടവും, കുടുംബപ്രശ്‌നങ്ങളുമാണ് കാരണമെന്ന് ആത്മഹത്യക്കുറിപ്പ്്

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്ത് ഓഫീസിന്റെ പരിധിയില്‍ തന്നെ ഫോണ്‍ ഉണ്ടെന്ന് കണ്ടത്തി.തുടര്‍ന്ന് രാത്രി 11ഓടെ ജനസേവകേന്ദ്രം തുറന്ന് നടത്തിയ പരിശോധനയില്‍ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആലപ്പുഴ: ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിലെ ജനസേവ കേന്ദ്രത്തിനുളളില്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെട്ടിക്കോട്ട് പാലക്കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ(38)യാണ്  മരിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് ജോലികഴിഞ്ഞ് ഏറെ നേരമായിട്ടും വീട്ടിലെത്താതതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വളളിക്കുന്നം പോലീസില്‍ പാരാതി നല്‍കിയിരുന്നു.

 


മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്ത് ഓഫീസിന്റെ പരിധിയില്‍ തന്നെ ഫോണ്‍ ഉണ്ടെന്ന് കണ്ടത്തി.തുടര്‍ന്ന്  രാത്രി 11ഓടെ ജനസേവകേന്ദ്രം തുറന്ന് നടത്തിയ പരിശോധനയില്‍ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.കുടുംബപ്രശ്‌നങ്ങളും, കടബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ചുകൊണ്ടുളള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ട്ടറിയിലേക്ക് മാറ്റി.കോവിഡ് പരിശോധന ഫലം വന്നതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.ഏകമകന്‍ കാര്‍ത്തിക്‌

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.