×
login
ആലപ്പുഴയിൽ എസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയ്ക്ക് പിന്നിൽ പ്രണയനൈരാശ്യമെന്ന് പോലീസ്

രാവിലെ വീട്ടുകാര് ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പോലീസ് സംശയം.

ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷിന്‍റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

രാവിലെ വീട്ടുകാര് ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പോലീസ് സംശയം. എസ് ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഇന്നലെ രാത്രി സൂരജ് ഈ വീട്ടിൽ എത്തിയിരുന്നു.എന്നാല്‍ വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. സംഭവ സമയം എസ്‌ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല.  ഇദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി മൂന്നാറിലാണുള്ളത്.  

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

    comment

    LATEST NEWS


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


    ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.