login
വിവാഹദിവസം കാണാതായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

കഴിഞ്ഞ മാര്‍ച്ച് 21 ന് ആയിരുന്നു ജെസിമും വടുതല സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹദിവസം വരനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങി. ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വഷിച്ചു വരുകയായിരുന്നു.

പൂച്ചാക്കല്‍: വിവാഹദിവസം കാണാതായ വരന്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പൂച്ചാക്കല്‍ ചിറയില്‍ ജെസ്സി മിനെയാണ് മോഷ്ടിച്ച ബൈക്കുമായി ഇടുക്കി രാജകുമാരിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 21 ന് ആയിരുന്നു ജെസിമും വടുതല സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹദിവസം വരനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങി. ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വഷിച്ചു വരുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, തന്നെ ആരോ തട്ടിക്കൊണ്ടു പോവുകയാണെന്നും രക്ഷിക്കണം എന്നും പറഞ്ഞ് ജെസ്സീം ഒരു വോയിസ് ക്ലിപ്പ് കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. എന്നാല്‍ ജെസിം തമിഴ്‌നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ച,കോയമ്പത്തൂര്‍,ഊട്ടി,കേരളത്തിലെ കണ്ണൂര്‍, തൃശൂര്‍, മലപ്പുറം,ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, കര്‍ണാടകയിലെ മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് കണ്ടു പിടിക്കാതിരിക്കാന്‍ നാല് തവണ ഫോണുകളും സിം കാര്‍ഡുകളും മാറ്റി.  

നിയമസഭ ഇലക്ഷനു ശേഷം  ചേര്‍ത്തല ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു. പല സംഘങ്ങളായി വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയാണ് ജെസിമിനെ പിടികൂടിയത്.ചോദ്യം ചെയ്തതില്‍ നിന്നും വിവാഹത്തിന് താല്പര്യമില്ലാത്തത് കൊണ്ടാണ് കടന്നു കളഞ്ഞതെന്നും തട്ടിക്കൊണ്ടു പോയി എന്ന വോയിസ് ക്ലിപ്പ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അയച്ചതാണെന്നും ജെസിം പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍  ഈയാള്‍ തൃപ്പൂണിത്തുറ, കണ്ണൂര്‍,തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തി. ബൈക്ക് മോഷണം പോയതിന് തൃപ്പൂണിത്തുറയിലും തിരുവല്ലയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൂച്ചാക്കല്‍ ഇന്‍സ്പെക്ടര്‍ ജി.അജി പറഞ്ഞു.

അന്വേഷണ സംഘത്തില്‍ എസ്‌ഐ സജീവ്, എഎസ്‌ഐ വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിസ്സാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആനന്ദകൃഷ്ണന്‍, അഖില്‍, അനുരാഗ്, ബിജോയ് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.