×
login
സേവാസംഗമം: സേവന പ്രവര്‍ത്തനങ്ങള്‍ പുതിയ തലങ്ങളിലേക്ക്

വ്യക്തിഹിതങ്ങള്‍ മാറ്റിവച്ച് സമാജഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് 2012ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന സേവാസംഗമത്തില്‍ നല്‍കിയ സന്ദേശം. കൂടുതല്‍ ആളുകളെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക എന്ന സന്ദേശവും കൊടുങ്ങല്ലൂര്‍ സേവാസംഗമത്തില്‍ ഉണ്ടായി.

ഡോ. രഞ്ജിത്ത് വിജയഹരി

(പ്രസിഡന്റ്, ദേശീയ സേവാഭാരതി, കേരളം)

സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ ഒരു സമാഗമമാണ് സേവാസംഗമം. സേവാഭാരതി യൂണിറ്റുകള്‍, ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ജനശതാബ്ദി സേവാ സമിതിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകള്‍, സമാനസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ താലൂക്കുപരി സേവാപ്രമുഖന്മാര്‍ എന്നിവര്‍ ഈ സംഗമത്തില്‍ ഒത്തുചേരുന്നു. ഈ വര്‍ഷത്തെ സേവാസംഗമം ഇന്നും നാളെയുമായി പാലക്കാട് നടക്കുകയാണ്.

വ്യക്തിഹിതങ്ങള്‍ മാറ്റിവച്ച് സമാജഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് 2012ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന സേവാസംഗമത്തില്‍ നല്‍കിയ സന്ദേശം. കൂടുതല്‍ ആളുകളെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക എന്ന സന്ദേശവും കൊടുങ്ങല്ലൂര്‍ സേവാസംഗമത്തില്‍ ഉണ്ടായി. 2017ല്‍ ഗുരുവായൂരില്‍ നടന്ന സേവാസംഗമത്തില്‍ സേവകരുടെ എണ്ണം കൂടിയത് സേവന പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലയിലേക്ക് എത്തിക്കുന്നതിനും സഹായമായി. അതിനാല്‍ സാമൂഹ്യ മുന്നേറ്റത്തോടെ ഏറ്റെടുക്കാന്‍ സേവന പ്രാപ്തിയുള്ള പ്രവര്‍ത്തകഗണം ഉണ്ടായി കഴിഞ്ഞിരുന്നു. അതിനാലാണ് സ്വച്ഛകേരളം എന്ന സന്ദേശം 2017 ല്‍ സമാജത്തിനു നല്‍കാന്‍ സേവാഭാരതിക്കു ധൈര്യം വന്നത്.  

നമ്മുടെ വീടുകള്‍ ശുചിയായി സൂക്ഷിക്കുന്നതുപോലെ പരിസരവും ശുചിയാക്കണം  എന്ന സന്ദേശമാണ് അതുകൊണ്ടുദ്ദേശിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഭാരതം ഏറ്റെടുത്ത പരിപാടിയായിരുന്നുവല്ലോ സ്വച്ഛഭാരത്. കേരളത്തില്‍ ഈ പരിപാടിക്ക് ലഭിച്ച അംഗീകാരം വളരെ വലുതാണ്. ഗുരുവായൂര്‍ സേവാസംഗമം മുന്നോട്ടു വച്ച ആശയവും, 2012 മുതല്‍ 2017 വരെ ആര്‍ജിച്ച സംഘടനാമികവും, സമാജം വലിയ വെല്ലുവിളികളെ നേരിട്ടപ്പോള്‍ അവര്‍ക്കു സഹായ ഹസ്തവുമായി ഓടിയെത്താന്‍ സേവാഭാരതിക്കു സാധിക്കുന്ന തരത്തിലായി. അതില്‍ ഒന്നാമത്തേത് 2018ലെ പ്രളയ സമയമായിരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സംഘടിപ്പിക്കുന്നതിനുള്ള ശ്രുതം, ശക്തി എന്നിവ ആ സമയത്ത് പ്രകടമായിരുന്നു. സമയോചിതമായി ആപത്ഘട്ടങ്ങളില്‍ ഇടപെടാനും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞത് 2017 സേവാസംഗമത്തില്‍ അവിടെ എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പരിശീലനത്തിന്റെ ഫലമാണ്. ആ പ്രവര്‍ത്തനം 2019 ലെ വെള്ളപ്പൊക്ക സമയത്തും കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും സക്രിയമായി സേവാഭാരതി പ്രവര്‍ത്തകര്‍ക്കു ഇടപെടാന്‍ പ്രേരണ നല്‍കി.  


2019ലെ കൊവിഡ് വ്യാപന സമയത്ത് സമൂഹം വീടുകളില്‍ തന്നെ  കഴിഞ്ഞു കൂടേണ്ട സാഹചര്യം സംജാതമായി.  തത്സമയം സേവാഭാരതി പ്രവത്തകര്‍ പുറത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നത് കണ്ടിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ മരുന്നായ ആയുഷ് 64 ഭാരതത്തിലെമ്പാടും വിതരണം ചെയ്യുന്നതിന് സേവാഭാരതിയെ ചുമതലപ്പെടുത്തിയത്. സേവാഭാരതിയെ സംബന്ധിച്ചിടത്തോളം അത് ഒരു ചരിത്ര സംഭവമായിരുന്നു. കേരള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും യഥാവിധി ആപത്ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് സഹായം നല്‍കാന്‍ സേവാഭാരതി തയ്യാറാണ് എന്നറിയിച്ചാല്‍ മറുപടി ലഭിക്കില്ലായിരുന്നു. എന്നിരുന്നാലും ആരോഗ്യം, പോലീസ് വകുപ്പുകള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും സേവാഭാരതി സഹായം പരമാവധിനല്‍കി വരുന്നുണ്ട്. പതിനായിരങ്ങള്‍ സഹായത്തിനായി കൈനീട്ടുമ്പോള്‍ ആയിരങ്ങള്‍ക്കു മാത്രമേ സഹായം എത്തിക്കാന്‍  കഴിഞ്ഞിരുന്നുള്ളൂ. അത് കൂടുതല്‍ തലങ്ങളിലേക്കു എത്തിക്കുന്നതിന്റെ ആവശ്യകത മനസിലാക്കിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റി, കോപ്പറേഷന്‍ പരിധികളിലും സേവാഭാരതി യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഈ സേവാസംഗമത്തില്‍ അതിന്റെ സംഘാടനം പൂര്‍ണതയിലേക്കു അടുക്കുന്നുണ്ട്.  

സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനു അഞ്ചു മേഖലകളാണു തിരഞ്ഞെടുത്തിട്ടുള്ളതും ശ്രദ്ധ കേന്ദ്രീകരിച്ചതും ആരോഗ്യം, വിദ്യാഭ്യാസം, സാമാജികം, സ്വാവലംബനം, ആപത് സേവ വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ക്കു പരിശീലനം നിരന്തരം നല്‍കിവരുന്നു. സംസ്ഥാന ജില്ലാ തലങ്ങളില്‍ പരിശീലനത്തിനു വിദഗ്ധരെ ഉള്‍പ്പെടുത്തി. അവരാണ് ആ വിഭാഗം സംയോജിപ്പിക്കുന്നത്. സര്‍ക്കാര്‍, ഇന്‍കംടാക്‌സ് നിയമങ്ങള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഇവ പാലിക്കുന്നതിനു പരിശീലനവും ഇതിന്റെ ഭാഗമാണ്. ഭാവിയില്‍ ഒരു മാതൃക എന്‍ജിഒ ആയി യൂണിറ്റുകളെ മാറ്റിയെടുക്കുക എന്നതും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

2017ലെ സേവാസംഗമത്തിനു ശേഷം അഞ്ചു വര്‍ഷം കൊണ്ട് സംഘടനാ രംഗത്തും സേവന പ്രവര്‍ത്തനങ്ങളിലും ഉണ്ടായ വളര്‍ച്ച ഇത്തവണത്തെ സേവാസംഗമത്തില്‍ പ്രതിഫലിക്കും. സമയബന്ധിതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനും അത് യഥാവിധി നടപ്പിലാക്കാനും സേവാഭാരതിയുടെ  സംഘടനാവൈഭവം വളര്‍ന്നു കഴിഞ്ഞു. ഇന്നുമുതല്‍ പാലക്കാട്ട് ആരംഭിക്കുന്ന  സേവാസംഗമം അടുത്ത അഞ്ചു വര്‍ഷം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയും, അത് നിര്‍വ്വഹിക്കുന്നതിനുള്ള പരിശീലനവും നല്‍കും. ഈ സേവാസംഗമം സമാജത്തിന്റെ മുന്നില്‍ വയ്ക്കുന്നത് 'ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം' എന്ന ആശയമാണ്. ഇതൊരു പുതിയ വിഷയമല്ല എന്നു മനസ്സിലാക്കുന്നുണ്ട്. കേരളത്തില്‍ മിക്കവാറും എല്ലാ സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ഏറ്റെടുത്ത വിഷയമാണ്. തീര്‍ച്ചയായും കാര്യമായ ദൗത്യം സേവാഭാരതിക്കു മാത്രം സാധിക്കും എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് സധൈര്യം ഈ വിഷയം ഏറ്റെടുത്തത്. കഴിഞ്ഞ അന്താരാഷ്ട്ര യോഗാദിനത്തില്‍ ആരംഭിച്ച് ഇപ്പോഴും ഘട്ടം ഘട്ടമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. സേവാസംഗമത്തോടനുബന്ധിച്ച് പത്തു ലക്ഷം ഭവനങ്ങള്‍ സന്ദര്‍ശിച്ച് മുപ്പതു ലക്ഷം വ്യക്തികളെ സമ്പര്‍ക്കം ചെയ്തു. ലഹരി മുക്തവും ആരോഗ്യയുക്തവുമായ ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവ ഉയര്‍ത്തെഴുന്നേറ്റു വരും എന്നത് സുദൃഢമാണ്. സേവാഭാരതി ഏറ്റെടുത്ത ആശയത്തിലൂടെ സാമാജിക പരിവര്‍ത്തനം അപ്പോള്‍ കാണാനാകും. ഇതാണ് സേവാഭാരതിയെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കേരളത്തിന്റെ ആരോഗ്യജീവിതം വീണ്ടെടുക്കുന്നതിനുള്ള  പദ്ധതി ഈ സേവാസംഗമത്തില്‍ വിഭാവനം ചെയ്യും.

അസാദ്ധ്യമായത് സാദ്ധ്യമാക്കുക എന്നതാണ് സേവാഭാരതിയുടെ നിശ്ചയം. അതിനു അടിസ്ഥാനപരമായി വേണ്ടത് ആദര്‍ശമാണ്. ആദര്‍ശം രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ ശാഖകളില്‍ നിന്നുമാണ് സ്വായത്തമാക്കികൊണ്ടിരിക്കുന്നത്. ഇത്തരം പതിനായിര കണക്കിനുപ്രവര്‍ത്തകരാണ് സേവാഭാരതിയുടെ മൂലധനം. 2023 സേവാസംഗമം കഴിയുമ്പോള്‍ സേവനങ്ങള്‍ പുതിയതലങ്ങളിലേക്ക് എത്തികൊണ്ടിരിക്കും.

  comment

  LATEST NEWS


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


  സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


  "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


  ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്


  നീതിന്യായ വ്യവസ്ഥയെ ബൈഡന്‍ ഭരണകൂടം ആയുധമാക്കുന്നുവെന്നു ട്രംപ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.