×
login
ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ച ദേശസ്‌നേഹി

ഭാരതം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ അദ്ദേഹത്തിന് പുതുതലമുറയോടു പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. തമ്മില്‍ത്തല്ലും ഹിംസാപ്രവര്‍ത്തികളുമില്ലാതെ മുന്നോട്ടുപോകണം. രാജ്യം നന്നാകണമെങ്കില്‍, അതിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. 'നാം ഭാരതീയരാണ്, നാമെല്ലാം സഹോദരരാണ്' എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാകണം.

ഗോപകുമാര്‍ ചുള്ളാളം

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെയും മഹാത്മാ ഗാന്ധിയേയും അടുത്തു നിന്ന് അനുഭവിച്ചറിഞ്ഞതിന്റെ ഓര്‍മ്മകളുമായായിരുന്നു അഡ്വ.കെ. അയ്യപ്പന്‍പിള്ളയുടെ ജീവിതം. വാര്‍ദ്ധക്യത്തിലും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീക്ഷ്ണമായിരുന്നു. ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ച വ്യക്തി.  

ഭാരതം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ അദ്ദേഹത്തിന് പുതുതലമുറയോടു പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. തമ്മില്‍ത്തല്ലും ഹിംസാപ്രവര്‍ത്തികളുമില്ലാതെ മുന്നോട്ടുപോകണം. രാജ്യം നന്നാകണമെങ്കില്‍, അതിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. 'നാം ഭാരതീയരാണ്, നാമെല്ലാം സഹോദരരാണ്' എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാകണം. ഗാന്ധിജി നമുക്ക് മുന്നില്‍ തെളിയിച്ച സത്യവും സദാചാരവും മുന്‍നിര്‍ത്തിയാവണം പ്രവര്‍ത്തനം. അപ്പോള്‍ മാത്രമേ സ്വാതന്ത്ര്യം നമുക്ക് കാത്തുസൂക്ഷിക്കാനാകൂ.

1934ല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, മഹാത്മജിയെ നേരില്‍ കണ്ടു സംസാരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വിലമതിക്കുന്ന മുഹൂര്‍ത്തമായിട്ടാണ് അദ്ദേഹം കണ്ടത്. ജി. രാമചന്ദ്രനാണ് ഗാന്ധിജിയുടെ അടുക്കല്‍ അയ്യപ്പന്‍പിള്ളയെ എത്തിച്ചത്. അന്നുമുതല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തുടങ്ങി. ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതും ജയിലില്‍ കിടന്നതുമെല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളായിരുന്നു. സര്‍ സിപിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും ജയിലിലടച്ചിരുന്നു. ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കവെയാണ് സ്വാതന്ത്ര്യപ്രഖ്യാപനം. സി.കേശവനും കുമ്പളത്തുശങ്കുപ്പിള്ളയും ജയിലിലായിരുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഘോഷയാത്രകള്‍ക്കും ദേശീയ പതാക ഉയര്‍ത്തുന്നതിനുമുള്ള വിലക്ക് ജനങ്ങളില്‍ സംശയം കൂട്ടി. ദേശീയപതാക നാട്ടുന്നത് വിലക്കിയതില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിലാണ് അനന്തപുരിയില്‍ സ്വാതന്ത്ര്യദിന രാത്രി കടന്നുപോയത്. ചെറിയ ചെറിയ പ്രകടനങ്ങളായിരുന്നു എല്ലായിടത്തും നടന്നത്. സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ ഒത്തുകൂടിയവര്‍ മുദ്രാവാക്യം വിളിയോടെ വൈഎംസിഎ അങ്കണത്തിലെത്തി പതാക ഉയര്‍ത്തി. എല്ലാത്തിനും മുന്നില്‍ അയ്യപ്പന്‍പിള്ള ഉണ്ടായിരുന്നു. എല്ലാവര്‍ക്കും നെഹ്റുവിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നു ധൃതി. അന്ന് നഗരത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളു. അവിടങ്ങളിലെല്ലാം നല്ല തിരക്കുമായിരുന്നു. അംബുജവിലാസം റോഡിലുള്ള വരദരാജന്‍ നായരുടെ വീട്ടിലായിരുന്നു പല പ്രമുഖ നേതാക്കളും വാര്‍ത്തകേള്‍ക്കാനെത്തിയത്.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ പട്ടം താണുപിള്ള, സി.കേശവന്‍, ടി.എം. വര്‍ഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. 1954ല്‍ സുപ്രീംകോടതി അഭിഭാഷകനായി. പട്ടം താണുപിള്ളയുമായി ചേര്‍ന്ന് പിഎസ്പിയിലും നേതൃത്വനിരയിലുണ്ടായിരുന്നു.

  comment

  LATEST NEWS


  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.