×
login
മൊട്ടയടിച്ചാല്‍ പോകുമോ തലയിലെഴുത്ത്

എല്‍ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

പെണ്‍വിഷയത്തില്‍ ആക്ഷേപം കേള്‍ക്കുകയും അതുവഴി പണി പാളം തെറ്റാനും വിധിക്കപ്പെട്ടവരുണ്ട്. മന്ത്രിപ്പണി തെറിച്ച നേതാക്കളും കേരളത്തിന് മാത്രം സ്വന്തമല്ല. അതിന്റെ ആകെ കണക്കെടുക്കാന്‍ മുതിരുന്നില്ല. കേരളത്തില്‍ ആദ്യ സംഭവം പി.ടി. ചാക്കോയുടേതാണല്ലൊ. ആ അനുഭവം മുന്നിലുള്ളപ്പോള്‍ അത് ആവര്‍ത്തിക്കപ്പെടുമെന്ന് ആരെങ്കിലും കരുതുമോ ? കരുതിയാലും ഇല്ലെങ്കിലും അടുത്തിടെ ഉണ്ടായ രണ്ട് സംഭവങ്ങള്‍ മറക്കാനേ പറ്റില്ല.

നീലലോഹിതദാസന്‍ നാടാരെ കുറിച്ചുള്ളതാണ് ഒന്ന്. കോവളം  നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തുകയും മന്ത്രിയാവുകയും ചെയ്ത നീലന്‍, നായനാര്‍ മന്ത്രിസഭയിലിരിക്കെയാണ് ആരോപണ വിധേയനായത്. വിവിധ വകുപ്പുകളുടെ സെക്രട്ടറിയും ഒടുവില്‍ ചീഫ് സെക്രട്ടറിയും ആദ്യം പിണറായി വിജയന് കീഴില്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോ ആയിരുന്നു പരാതിക്കാരി. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പരാതിയെ തുടര്‍ന്ന് നീലന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

കയറിപ്പിടിച്ചതായുള്ള ആരോപണത്തെത്തുടര്‍ന്നല്ല കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് എ.കെ. ശശീന്ദ്രന് രാജിവയ്‌ക്കേണ്ടി വന്നത്. കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗവും ഇപ്പോള്‍ വനം വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രന്‍. വന്യജീവി സംരക്ഷണ വകുപ്പിന്റെയും ചുമതലയുണ്ട്. എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ 38502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.കെ. ശശീന്ദ്രന്‍ എലത്തൂരില്‍ നിന്ന് വിജയിച്ചത്.

എല്‍ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

2017 മാര്‍ച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച മംഗളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരി 1ന് വീണ്ടും മന്ത്രിയായി. 2017 മാര്‍ച്ച് 16നായിരുന്നു രാജി.

കണ്ണൂരില്‍ ജനിച്ച ശശീന്ദ്രന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ജില്ലാസംസ്ഥാന തലത്തിലുള്ള വിവിധ പദവികള്‍ വഹിച്ചു. 1980ല്‍ കോണ്‍ഗ്രസ്(യു)വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതല്‍ 1999 വരെ കോണ്‍ഗ്രസ്(എസ്)ന്റെയും പിന്നീട് എന്‍.സി.പി.യുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടാണ് മന്ത്രി വിവാദത്തിലായത്. കൊല്ലം കുണ്ടറയിലാണ് സംഭവം. ഇത് ഒത്തുതീര്‍പ്പാക്കാനാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചത്. ഈ വിവാദ ഇടപെടല്‍ നടത്തുന്ന ശബ്ദസന്ദേശം മീഡിയാ വണ്‍ ചാനലാണ് പുറത്തു വിട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക പീഡന പരാതികളില്‍ അടക്കം കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്ത സമയത്താണ്. പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയപ്പോള്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ ഫോണില്‍ വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം. അവിടെ ഒരു വിഷയമുണ്ടല്ലോ പാര്‍ട്ടിയില്‍. പ്രയാസമില്ലാത്ത രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ ആവശ്യപ്പെടുന്നത്. 'പാര്‍ട്ടിയില്‍ വിഷയമൊന്നും ഇല്ലല്ലോ സാറേ. സര്‍ പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല. ഏതാണ് ഒന്ന് പറഞ്ഞേ. സാറേ... സാര്‍ പറയുന്നത് ഗംഗ ഹോട്ടല്‍ മുതലാളി പത്മാകരന്‍ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീര്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അത് എങ്ങനെ തീര്‍ക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്.'  എന്നാണ് അച്ഛന്‍ തിരിച്ചു ചോദിക്കുന്നത്.

ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിട്ടുണ്ട്. സ്ത്രീപീഡന പരാതിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. വിഷയത്തില്‍ ഇടപെട്ടത് പാര്‍ട്ടി പ്രശ്‌നം എന്ന നിലയിലാണെന്നും എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു.

യുവതിയുടെ കയ്യില്‍ കയറിപ്പിടിച്ച നേതാവിനെതിരെ നടപടി എടുക്കുമെന്നൊന്നും ശശീന്ദ്രന്‍ പറയുന്നില്ല. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്ത് ചെയ്യാനാ. ഇതാ പറഞ്ഞത് തലയിലെഴുത്ത് മൊട്ടയടിച്ചാല്‍ പോകില്ലാ. കയറിപ്പിടിച്ചത് മറ്റൊരാള്‍ പഴികേള്‍ക്കേണ്ടിവന്നത് മന്ത്രിയും.

 

  comment

  LATEST NEWS


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.