login
മന്ത്രിമാര്‍ നാണം കെടുത്തി

ടെലിവിഷന്‍ ചാനലിന്റെ കെണിയില്‍ വീണ് ടെലിഫോണില്‍ ഒരു സ്ത്രീയോട് നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ നാണംകെട്ട് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവച്ചതാണ് രണ്ടാമത്തേത്.

പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ മൂന്ന് മന്ത്രിമാരുടെ രാജിയാണുണ്ടായത്. മൂന്നുപേരും നാണം കെട്ട് രാജി വച്ചു എന്നതാണ് പ്രത്യേകത. അതില്‍ തന്നെ ഒള്‍ അതേ നാണക്കേടോടെ തിരികെ എത്തി വീണ്ടും മന്ത്രിയായി എന്ന വിചിത്ര സംഭവവുമുണ്ടായി.മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന്‍ സര്‍ക്കാര്‍ അധികാരത്തില്‍ 144ാം ദിവസം തന്നെ തെറിച്ചു.

അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി  അധികാരത്തില്‍ കയറിയ പാടെ തന്നെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താണതോടെയാണ് ഇപി ജയരാജന്റെ കസേര തെറിച്ചത്. മന്ത്രിസഭ അധികാരമേറ്റതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളെല്ലാം നേതാക്കളുടെ  ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റുകയായിരുന്നു.  ഒടുവില്‍ ജയരാജന്‍ നാണംകെട്ട് രാജിവച്ചു.

ടെലിവിഷന്‍ ചാനലിന്റെ കെണിയില്‍ വീണ് ടെലിഫോണില്‍ ഒരു സ്ത്രീയോട് നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ നാണംകെട്ട് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവച്ചതാണ് രണ്ടാമത്തേത്. സത്യപ്രതിജ്ഞ ചെയ്ത് പത്താം മാസത്തിയപ്പോഴാണ് രണ്ടാമത്തെ മന്ത്രിയും വീണത് ഒരു പൊതു പ്രവര്‍ത്തകന്‍ പാലിക്കേണ്ട ഉന്നതമായ സാംസ്‌കാരിക നിലവാരം ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന മന്ത്രി മറന്നു പോയപ്പോള്‍ മന്ത്രിസഭയുടെ നിലവാരമാണ് ഇടിഞ്ഞുവീണത്. സംഭാഷണം സംപ്രേഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകരെ ഉശിലോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സര്‍ക്കാര്‍ അശ്ലീല സംഭാഷണം നടത്തിയ മന്ത്രിയെ പക്ഷെ തൊട്ടില്ലെന്ന് മാത്രമല്ല പിന്നീട് തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് മടക്കി എത്തിക്കുകയും ചെയ്തു.

 

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.