×
login
സഹകരണ നിയമ ഭേദഗതി: സമവായം അനിവാര്യം

കേന്ദ്ര സഹകരണ മന്ത്രാലയവുമായും ഭാരതത്തിലെ സഹകരണ രംഗത്തെ നിറസാന്നിധ്യവുമായ 'സഹകാര്‍ ഭാരതിയുമായും' സഹകരിച്ചുകൊണ്ടുള്ള ഒരു പുതിയ തുടക്കം കേരളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരതത്തിലെ 571 ജില്ലകളിലധികം പ്രവര്‍ത്തനമുള്ളതും നിരവധി സഹകരണ അപെക്‌സ് ഫെഡറേഷനുകളുടെ തലപ്പത്തിരിക്കുന്നതുമായ സംഘടനയാണ് സഹകാര്‍ ഭാരതി. സഹകരണ തത്വത്തിലധിഷ്ഠിതമായ ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ മാത്രമെ സഹകരണ രംഗത്തെ ശക്തമാക്കാന്‍ കഴിയൂ. അതിന് തുടക്കം കുറുക്കുന്നതായിരിക്കണം ഈ മേഖലയിലെ സമഗ്ര പരിഷ്‌കരണം.

യു. കൈലാസമണി

(സഹകാര്‍ഭാരതി ദേശീയ സഹസമ്പര്‍ക്ക് പ്രമുഖാണ് ലേഖകന്‍)

സഹകരണ നിയമത്തില്‍ സമഗ്രമായ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സമവായമുണ്ടാക്കേണ്ടത് അനിവാര്യമാണ്. സഹകരണ നിയമത്തിലെ നിയമജ്ഞര്‍, പ്രമുഖ സഹകാരികള്‍, സഹകാര്‍ ഭാരതി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുവാന്‍ തയാറാകണം.

സംസ്ഥാനത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിക്ഷേപകര്‍ക്ക് ഭയരഹിതമായി സഹകരണ സംഘങ്ങളെ ആശ്രയിക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതായിരിക്കണം പുതിയ നിയമം.

സഹകരണ സംഘങ്ങളിലൂടെ നിക്ഷേപം സമാഹരിക്കുന്നതില്‍ കേരളം അനുകരണീയമായ മാതൃകയാണ് കാണിക്കുന്നത്. ലക്ഷക്കണക്കിന് സാധാരണക്കാര്‍ ചെറുതുമുതല്‍ വലിയ തുകവരെ വന്‍ നിക്ഷേപമാണ് നടത്തുന്നത്. അത്രത്തോളം സഹകരണ മേഖലയുമായി ഇഴുകിചേര്‍ന്ന മനസാണ് മലയാളികള്‍ക്കുള്ളത്. രണ്ടരലക്ഷം കോടിയോളം നിക്ഷേപമായി സമാഹരിച്ച കേരള മോഡല്‍ ഒരിക്കലും കളങ്കിതമാക്കരുത്. അതിനുവേണ്ട എല്ലാ കരുതലും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ചുമതലയാണ്. നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയാതെ മരണത്തിനു കീഴടങ്ങുന്ന ഒരു നിക്ഷേപകനും ഇനി കേരളത്തില്‍ ഉണ്ടായിക്കൂടാ. ഇതെന്തുകൊണ്ട് ഉണ്ടായി എന്നതും അന്വേഷിക്കേണ്ടതുണ്ട്. നൂറുകൊല്ലത്തിലധികമായി നാം സഹകരണ രംഗത്ത് സൃഷ്ടിച്ചെടുത്ത നേട്ടം പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. തെറ്റുചെയ്തവരെ, സഹകരണ മുതല്‍ തട്ടിയെടുത്തവരെ ഒരിക്കലും വെറുതെ വിടരുത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്കും ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ നയിക്കുന്നവരുടെ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി എന്ന നിലയ്ക്കും കേരളത്തിലെ ഭരണകക്ഷി എന്ന നിലയ്ക്കും സിപിഎമ്മിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നവരെ സഹായിക്കുമ്പോള്‍ ഒരു പ്രസ്ഥാനമാണിവിടെ തകരുന്നത്. ആയിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇല്ലാതാകുന്നത്.


കേന്ദ്രസര്‍ക്കാര്‍ സഹകരണത്തിനായി ഒരു പ്രത്യേക മന്ത്രാലയംതന്നെ ആരംഭിച്ച് സഹകരണമേഖലയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പ്രമുഖ സഹകാരിയും ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് വലിയ പങ്കുവഹിക്കുകയും ചെയ്ത അമിത്ഷാ തന്നെയാണ് സഹകരണവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നതും എടുത്തുപറയേണ്ടതുണ്ട്. ഈ രംഗത്ത് വരാന്‍ പോകുന്ന സമഗ്രമാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

പിഎസിഎസുകള്‍ (നമ്മുടെ നാട്ടിലെ സര്‍വീസ് സഹകരണ സംഘങ്ങള്‍) വിപുലീകരിക്കുന്നതിനായി പ്രത്യേക പാക്കേജും 10,000 എഫ്പിഒകള്‍ ആരംഭിക്കുന്നതില്‍ നല്ലൊരു പങ്ക് സഹകരണമേഖലക്ക് നല്‍കിയും ബാങ്കിംഗ് രംഗത്ത് അര്‍ബന്‍ സഹകരണസംഘങ്ങളുടെ ആധുനികവല്‍ക്കരണവും മറ്റും ആവിഷ്‌കരിച്ച് കേന്ദ്രം ഒരു മാറ്റത്തിന് തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്രം ലക്ഷ്യമാക്കുന്ന 'അഞ്ച് ട്രില്യണ്‍ ഇക്കണോമി' എന്ന സാമ്പത്തികലക്ഷ്യത്തിന് സഹകരണസംഘങ്ങളുടെ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് കേന്ദ്ര സഹകരണ മന്ത്രാലയം എടുത്തുവരുന്നത്.

ഈ സാഹചര്യത്തില്‍ കേന്ദ്ര സഹകരണ മന്ത്രാലയവുമായും ഭാരതത്തിലെ സഹകരണ രംഗത്തെ നിറസാന്നിധ്യവുമായ 'സഹകാര്‍ ഭാരതിയുമായും' സഹകരിച്ചുകൊണ്ടുള്ള ഒരു പുതിയ തുടക്കം കേരളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരതത്തിലെ 571 ജില്ലകളിലധികം പ്രവര്‍ത്തനമുള്ളതും നിരവധി സഹകരണ അപെക്‌സ് ഫെഡറേഷനുകളുടെ തലപ്പത്തിരിക്കുന്നതുമായ സംഘടനയാണ് സഹകാര്‍ ഭാരതി.

സഹകരണ തത്വത്തിലധിഷ്ഠിതമായ ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ മാത്രമെ സഹകരണ രംഗത്തെ ശക്തമാക്കാന്‍ കഴിയൂ. അതിന് തുടക്കം കുറുക്കുന്നതായിരിക്കണം ഈ മേഖലയിലെ സമഗ്ര പരിഷ്‌കരണം.

  comment

  LATEST NEWS


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.