login
ഈ യാത്ര അവസാനിക്കുന്നില്ല

വിജയ യാത്രയുടെ കണ്‍വീനര്‍ എം.ടി. രമേശ് സംസാരിക്കുന്നു

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് തിരുവനന്തപുരത്ത് അവസാനിക്കുകയാണ്. യാത്ര നയിച്ചത് സുരേന്ദ്രനാണെങ്കിലും യാത്ര നടത്തിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്ന സംഘാടകനാണ്. സുരേന്ദ്രനും രമേശും രാമലക്ഷ്മണന്മാരെ പോലെ ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചാണ് യാത്ര വിജയിപ്പിച്ചത്.

കാസര്‍കോടു നിന്ന് തുടങ്ങിയതു മുതല്‍ എം.ടി. രമേശിന്റെ സംഘാടക സാമര്‍ത്ഥ്യം യാത്രയ്ക്ക് കരുത്തായി. എല്ലാ ഇടത്തും അദ്ദേഹത്തിന്റെ കണ്ണും കാതുമെത്തി. സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലും സമയക്രമം പാലിക്കുന്നതിലും യാത്രാംഗങ്ങളുടെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിലും പരാതികള്‍ തീര്‍പ്പാക്കുന്നതിലും എല്ലാം രമേശിന്റെ സാന്നിധ്യം വിജയ യാത്രയുടെ വിജയത്തിന് കരുത്തായി. യാത്രാ നായകന്‍ എത്തുന്നതിനു മുന്നേ രമേശ് വേദിയിലെത്തും. സുരേന്ദ്രനെത്തിക്കഴിഞ്ഞാല്‍ ആദ്യം രമേശിന്റെ ശബ്ദം മുഴങ്ങും. വിജയ യാത്ര എന്തിനെന്ന് ജനങ്ങളെ അറിയിച്ച് രമേശിന്റെ സംസാരം. രമേശിന്റെ വാക്കുകള്‍ തിങ്ങിനിറഞ്ഞ ജനങ്ങളെയാകെ ആവേശത്തിമിര്‍പ്പിലാക്കും. പിന്നീടാണ് യാത്രാനായകന്‍ വേദിയിലെത്തുക. സുരേന്ദ്രന് കടന്നുവരാനുള്ള വഴിയൊരുക്കുകയാണ് അദ്ദേഹം ചെയ്യുക. എം.ടി. രമേശ് വിജയയാത്രയെ കുറിച്ച് പറയുന്നതിങ്ങനെ...

''ഈ യാത്ര ഇന്ന് അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് ശംഖുംമുഖത്ത് വിജയയാത്ര എത്തുമ്പോള്‍ അവിടെ നിന്ന് പുതിയ യാത്ര ബിജെപി ആരംഭിക്കുകയാണ്. അത് അധികാരത്തിലേക്കുള്ള യാത്രയാണ്. കേരളത്തിന്റെ ഭരണത്തില്‍ ബിജെപി എത്തും. അതിനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ട്. അഴിമതി വിമുക്തമായ, പ്രീണന വിരുദ്ധമായ, സമഗ്രവികസനത്തിലൂന്നിയ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. വിജയയാത്രയില്‍ ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യവും അതു തന്നെയാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരം ബാലികേറാമലയാണെന്ന് ധരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നത് ഈ തെരഞ്ഞെടുപ്പോടെ ബാധ്യമാകും.  

ജനങ്ങള്‍ അത്രത്തോളം ബിജെപിയെ ആഗ്രഹിക്കുന്നു എന്ന് വിജയയാത്രയോടെ ഞങ്ങള്‍ക്ക് ബോധ്യമായി. കോണ്‍ഗ്രസ് സിപിഎം മുന്നണികളുടെ അഴിമതി നിറഞ്ഞ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ക്കു മുന്നില്‍ ബിജെപിയാണ് ഏക പ്രതീക്ഷ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണമാണ് ഞങ്ങള്‍ക്കവരുടെ മുന്നില്‍ വെക്കാനുള്ള മാതൃക.''

  comment

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.