പതിനഞ്ചാം വയസില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന, തപസ്യയുടെ അധ്യക്ഷനായിരുന്ന, വി.എം. കൊറാത്തിന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനമാണിന്ന്.
ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി പൊഴിക്കുമ്പോള്‍ ഹൃദയാന്തരാളത്തില്‍ ഉളവാകുന്ന അതീതമനസ്സിന്റെ ഭാവവിശേഷത്തെ 'നിത്യനിര്‍മ്മലപൗര്‍ണമി' എന്ന് പേരുവിളിച്ചത് മഹാകവി അക്കിത്തമാണ്. വി.എം. കൊറാത്തിനെ ഓര്‍ക്കുമ്പോള്‍ എന്നും മനസ്സിലുയിര്ക്കുന്നത് മഹാകവിയുടെ ആ വാക്കാണ്, നിത്യനിര്‍മ്മലപൗര്‍ണമി. ഒരുപാട് പാരസ്പര്യഘടകങ്ങള് ഈ തോന്നലിന് പിന്നിലുണ്ട്. ഒന്ന് അക്കിത്തവും കൊറാത്തും തമ്മിലുണ്ടായിരുന്ന അതിഗാഢമായ സൗഹാര്‍ദ്ദവും സൗഭ്രാത്രവും. പത്തോ പതിനഞ്ചോ വര്‍ഷം തപസ്യയുമായി ബന്ധപ്പെട്ട കൂടിച്ചേരലുകളില്‍ നിരന്തരമായി ആ ബന്ധത്തിന് സാക്ഷ്യം വഹിച്ചയാളാണ് ഞാന്‍. നിര്‍വ്വചിക്കാനാവാത്ത സൗഹാര്‍ദ്ദമായിരുന്നു മഹാകവിയും കൊറാത്തും തമ്മില്‍. സ്വഭാവത്തിലും രൂപത്തിലും കണ്ടറിഞ്ഞ നൈര്‍മ്മല്യമാണ് രണ്ടാമത്. വെളുത്ത ഖദര്വസ്ത്രത്തിനുള്ളിലെ വെളുത്ത് മെലിഞ്ഞ ശരീരവും ഹൃദയം തുറന്നുള്ള ആ ചിരിയും. കൂടെ ജോലി ചെയ്തവരോടും സംഘടനാപ്രവര്‍ത്തനം നടത്തിയവരോടും ഒരിക്കല്‍ മാത്രം പരിചയപ്പെട്ടവരോടുമെല്ലാം വലുപ്പച്ചെറുപ്പമില്ലാത്ത സ്നേഹപൂര്‍ണമായ പെരുമാറ്റം. നൈര്മല്യത്തിന്റെ നിത്യത പൊഴിക്കുന്ന നിലാവെട്ടം പോലെ. മൂന്നാമത് കൊറാത്ത് സാര്‍ തന്റെ ആത്മകഥയ്ക്ക് നല്കിയ പേര്- ഓര്‍മ്മയുടെ നിലാവ്.
ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്കു വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറുള്ള ഒരു മനസ്സിന്റെ ഉടമയാണ് വേലായുധ മേനോന് കൊറാത്ത് എന്ന വി.എം. കൊറാത്ത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ തുടങ്ങി, മാധ്യമപ്രവര്‍ത്തനത്തിലൂടെ സാമൂഹനന്മയ്ക്കും ദേശീയതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെ മുന്നേറി, സാംസ്കാരിക അടിമത്തത്തിനെതിരായ നിലപാടുകളിലുറച്ചു നിന്നതാണ് 79 വര്‍ഷത്തെ ആ ജീവിതം. സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനത്തിലായാലും മാധ്യമപ്രവര്ത്തനത്തിലായായും ആദര്‍ശത്തില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആദര്‍ശത്തില്‍ വിട്ടുവീഴ്ചയുണ്ടായപ്പോഴാണ് മനസ്സ് മടുത്ത് കൊറാത്ത് സാര്‍ മാതൃഭൂമി വിട്ടിറങ്ങിയത്. പിന്നീട് ജന്മഭൂമിയുടെ മുഖ്യപത്രാധിപരായിരിക്കെ മാതൃഭൂമിയിലേക്ക് തിരിച്ചുചെല്ലാന്‍ അതേ മാനേജ്മെന്റ് നിര്‍ബന്ധിക്കുകയുണ്ടായി. ചീഫ് എഡിറ്റര്‍ സ്ഥാനമുള്‍പ്പെടെയുള്ള വലിയ വാഗ്ദാനങ്ങള്‍ വച്ചുനീട്ടിയായിരുന്നു ക്ഷണമെങ്കിലും തിരിച്ചുപോകാന്‍ അദ്ദേഹം തയ്യാറായില്ല.
തപസ്യയുടെ വളര്‍ച്ചയിലും സമൂഹത്തിലെ സ്വീകാര്യതയിലും കൊറാത്ത് സാര്‍ വഹിച്ച പങ്ക് ചെറുതല്ല. മഹാകവി അക്കിത്തവും കൊറാത്ത് സാറും പ്രൊഫ. സി.കെ. മൂസ്സതും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും അടങ്ങുന്ന സംഘം എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലും തപസ്യയുടെ തിളക്കമാര്‍ന്ന മുന്‍നിരയായിരുന്നു. നാലുപേരും പല ഘട്ടങ്ങളിലായി തപസ്യയുടെ അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിച്ചാണ് കൊറാത്ത് സാറും മൂസ്സത് സാറുമൊക്കെ തപസ്യയുടെ എല്ലാ പരിപാടികളിലും സക്രിയമായി സംബന്ധിച്ചത്.
കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ പരമേശ്വരന് മൂസ്സതിന്റെയും കുമ്മിണിക്കുട്ടി അമ്മയുടെയും മകനായി 1926 സെപ്തംബര്‍ 15ന് ജനിച്ചു. മണ്ണൂര്‍ യുപി സ്കൂള്‍, കോഴിക്കോട് സാമൂതിരി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പതിനഞ്ചാം വയസ്സില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രണ്ടുമാസം ജയിലിലടക്കപ്പെട്ടു. മലബാര്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ടെക്നോ കമ്പനിയില്‍ ഗുമസ്തനായി കുറച്ചുകാലം ജോലി ചെയ്തു.
ദേശീയപ്രസ്ഥാനത്തിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടലുണ്ടിയില്‍ മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായി. മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം അതായിരുന്നു. കൊച്ചിയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ദീനബന്ധുവിന്റെയും ലേഖകനായി. 1947-ല്‍ 21-ാം വയസ്സില്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ചേര്‍ന്നു. തുടര്‍ന്ന് സബ് എഡിറ്ററായി. മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പ്രൈവറ്റായി പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ദീര്‍ഘകാലം വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചു. ഏറെക്കാലം മാതൃഭൂമിയുടെ മുഖപ്രസംഗങ്ങള്‍ എഴുതിയത് കൊറാത്ത് സാറാണ്.
കേരള പത്രപ്രവര്‍ത്തക യൂണിയനും കോഴിക്കോട് പ്രസ്ക്ലബ്ബും സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1986-ല്‍ ഡെപ്യൂട്ടി എഡിറ്ററായിരിക്കുമ്പോഴാണ് മാതൃഭൂമിയില്‍ നിന്ന് രാജിവെക്കുന്നത്. തുടര്‍ന്ന് അഞ്ചുവര്‍ഷം ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചു. മാതൃഭൂമിയിലുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ലക്ഷ്മണന് എന്ന തൂലികാനാമം തുടര്‍ന്നും അദ്ദേഹം ഉപയോഗിച്ചിരുന്നു. തപസ്യയുടെ മുഖപത്രമായ വാര്‍ത്തികത്തില്‍ 'മറുപുറം' എന്ന പേരില്‍ ദീര്‍ഘകാലം അദ്ദേഹത്തിന്റെ പംക്തിയുണ്ടായിരുന്നു. കേസരി വാരികയില്‍ അലയൊലി എന്ന പേരിലും പംക്തിയെഴുതി. വേദ് മേത്തയുടെ 'മുഖത്തോട് മുഖം' എന്ന പുസ്തകം തര്‍ജമ ചെയ്തിട്ടുണ്ട്. 'ഓര്‍മയുടെ നിലാവ്' എന്ന പേരിലുള്ള ആത്മകഥ തപസ്യയാണ് പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് കൊറാത്ത് സാറിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെയുടെ ആദ്യ എം.വി. പൈലി അവാര്‍ഡ്, ഫാം ജേണലിസം അവാര്‍ഡ്, കേസരി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
പതിനഞ്ചാം വയസില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന, തപസ്യയുടെ അധ്യക്ഷനായിരുന്ന, വി.എം. കൊറാത്തിന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനമാണിന്ന്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം അമൃതോത്സവമായി രാജ്യമെമ്പാടും ആഘോഷിക്കുന്ന വേളയില്‍, തപസ്യ ഇന്ന് വൈകിട്ട് കോഴിക്കോട്ട് കെ.പി. കേശവ മേനോന് ഹാളില്‍ നടത്തുന്ന കൊറാത്ത് സ്മൃതി സദസ്സില്‍ ജില്ലയിലെ 75 മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുന്നു. അങ്ങനെ സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് സമുചിതമായ ആദരം അര്‍പ്പിക്കുന്നു.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജിഹാദി മനസ്സുമായി സഹിഷ്ണുത പഠിപ്പിക്കാന്‍ വരരുത്...!
അഭിനവ 'സ്റ്റാലിന്' പഠിക്കണം നിധി ത്രിപാഠിയെ: അറിയണം എബിവിപിയെ
ഭാരതത്തിന് എക്കാലത്തും തെറ്റുകളെയും അന്ധവിശ്വാസങ്ങളെയും അതിജീവിക്കാനുള്ള ജന്മസിദ്ധമായ കഴിവുണ്ട്; മഹാത്മാഗാന്ധി
പ്രവാചക നിന്ദയോ ഭാരത നിന്ദയോ?
ഹിജാബ് ധരിക്കണമെന്ന് മതം അനുശാസിക്കുന്നുണ്ടോ?
അഗ്നിപഥ് അഗ്നി പടര്‍ത്തുമ്പോള്‍