login
അണിയണിയായ് ബിജെപിക്കൊപ്പം...

കോഴിക്കോട്ട് മുസ്ലിം ലീഗ് നേതാവ് സാധു റസാഖ് ബിജെപിയില്‍ എത്തിയത് ഇന്നോളം പാര്‍ട്ടിയെക്കുറിച്ചു ചിലര്‍ പ്രചരിപ്പിച്ചിരുന്ന കള്ളക്കഥകള്‍ക്ക് തിരിച്ചടിയായി. മലപ്പുറം നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് സാധു. വിജയ യാത്ര ഓരോ ജില്ലയിലെത്തുമ്പോഴും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കാസര്‍കോട്ടു നിന്ന് വിജയ യാത്ര ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് കോവളത്ത് ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി ഒന്നാകെ ബിജെപിയില്‍ ചേര്‍ന്നതും സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മറിയതും.

കൊച്ചി: സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ ബിജെപിക്കൊപ്പം അണിചേര്‍ന്ന് വിജയ യാത്രയുടെ മുന്നേറ്റത്തിന് മാറ്റു കൂട്ടി. മെട്രോമാന്‍ ഇ. ശ്രീധരന്റെ വരവാണ് ലോകം ഉറ്റുനോക്കിയത്. മലപ്പുറത്ത് ചങ്ങരംകുളത്ത് വിജയ യാത്രയുടെ വേദിയിലെത്തിയ ഇ. ശ്രീധരനെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.  

കോഴിക്കോട്ട് മുസ്ലിം ലീഗ് നേതാവ് സാധു റസാഖ് ബിജെപിയില്‍ എത്തിയത് ഇന്നോളം പാര്‍ട്ടിയെക്കുറിച്ചു ചിലര്‍ പ്രചരിപ്പിച്ചിരുന്ന കള്ളക്കഥകള്‍ക്ക് തിരിച്ചടിയായി. മലപ്പുറം നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് സാധു. വിജയ യാത്ര ഓരോ ജില്ലയിലെത്തുമ്പോഴും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കാസര്‍കോട്ടു നിന്ന് വിജയ യാത്ര ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് കോവളത്ത് ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി ഒന്നാകെ ബിജെപിയില്‍ ചേര്‍ന്നതും സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മറിയതും.  

എറണാകുളത്ത് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍,  ജസ്റ്റിസ് വി. ചിദംബരേഷ്, മുന്‍ ഡിജിപി വേണുഗോപാല്‍ നായര്‍, മുന്‍ ഡിവൈഎസ്പി എസ്. ഗോപിനാഥ്, മുന്‍ ഡിസിസി മെമ്പറും മഹിളാ കോണ്‍ഗ്രസ് എറണാകുളം മണ്ഡലം പ്രസിഡന്റുമായ ഷിജി റോയ്, കേരളാ കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മിറ്റിയംഗം സാജു എം.ഐ., കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ ജനറല്‍ സെക്രട്ടറി സജോല്‍ പി.കെ., മുന്‍ ബിപിസില്‍ ജിഎം സോമചൂഡന്‍, എം. ഗോപിനാഥ്, മുന്‍ ഡെപ്യൂട്ടി ജിഎം എന്‍.കെ.പി. രവികുമാര്‍, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ കെ.എ. മുരളീധരന്‍, ജിയോജിത്ത് വൈസ് പ്രസിഡന്റ് മെഡിക്കല്‍ ട്രസ്റ്റ് ന്യൂറോ സര്‍ജന്‍ സനല്‍ പൈങ്ങാടന്‍, ക്രിസ്ത്യന്‍ പെന്തക്കോസ് സൊസൈറ്റി ഭാരവാഹി സുരേഷ് ബാബു തുടങ്ങിയവര്‍ ബിജെപിയില്‍ എത്തി.

എറണാകുളത്ത് ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച 'ഒരുമിക്കാം വിജയ യാത്രയ്ക്കായി' എന്ന പരിപാടിയില്‍ 116  പേര്‍ കെ. സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ് ജോണ്‍, ഷിബു ഐസക്ക്, കോണ്‍ഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിന്‍സണ്‍ പയ്യപ്പള്ളി, എയ്ഞ്ചല്‍ കൊച്ചേരി, ഡിക്‌സണ്‍ ഡിക്രൂസ്, ഷിബിന്‍ ജോണ്‍സണ്‍, സരത് ജോസഫ്, മനീഷ് ജോണ്‍, ബിനീഷ്, ജോസഫ് പി.പി.,  ജോണി കെ.കെ., ലിനു മൈക്കിള്‍, ജഫ്രി, ഫെബിന്‍ ജോസഫ്, എഡ്വേര്‍ഡ്, സുബിന്‍ ജോണ്‍സണ്‍, ജബ്ബാര്‍ വടക്കന്തറ, അഷ്‌റഫ് എന്നിവരാണ് അംഗത്വം നേടിയവരിലെ പ്രമുഖര്‍.  

വിജയ യാത്ര കോട്ടയത്തെത്തിയപ്പോള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ എത്തി. സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും കടപ്ലാമറ്റം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും രണ്ടു തവണ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റുമായ സന്തോഷ്‌കുമാര്‍ കടുത്തുരുത്തിയില്‍ നടന്ന സമ്മേളന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചവരില്‍പ്പെടും.   2005-2006 കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്തായി കടപ്ലാമറ്റത്തെ തെരഞ്ഞെടുത്തപ്പോള്‍ സി.കെ. സന്തോഷ് കുമാറായിരുന്നു പ്രസിഡന്റ്. നിരവധി പ്രവര്‍ത്തകരും ഇദ്ദേഹത്തോടൊപ്പം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു.  

വൈക്കം മണ്ഡലത്തിലെ വെച്ചൂര്‍ പഞ്ചായത്തില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇ.വി. സുകുമാരന്‍, സുമേഷ്, പി.കെ. പ്രതീഷ്, പി.കെ. പ്രശാന്ത്, വി.ജെ. ലൈജു, സാബു, രഞ്ജിത്ത്, സുജിത്, ബിനോയ് എന്നിവരും ബിജെപിയില്‍ എത്തി. കടപ്ലാമറ്റം പഞ്ചായത്തിലെ നെല്ലിക്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്  സുനില്‍ പുത്തന്‍പുരയിലും ബിജെപി അംഗത്വം സ്വീകരിച്ചു. പൊന്‍കുന്നത്ത് കേരള കോണ്‍ഗ്രസ് എം നേതാവും ജില്ലാ പഞ്ചായത്ത് കങ്ങഴ ഡിവിഷന്‍ മെമ്പറുമായിരുന്ന ഉഷാ വിജയന്‍ കെ. സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മുന്‍ ഗ്രാമപഞ്ചായത്തംഗം ജോര്‍ജ്ജ് വര്‍ഗീസ്, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി മാത്യു ചാക്കോ കൊല്ലംപറമ്പില്‍, പാലാ ബാറിലെ അഭിഭാഷകരായ അഡ്വ. ഡോണ്‍ ജോസ്, അഡ്വ. ടിനു, പൂഞ്ഞാര്‍ മാത്യു എന്നിവരും അംഗത്വം സ്വീകരിച്ചവരില്‍പ്പെടും.  

കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രമുഖ സിപിഎം നേതാവ് മിനര്‍വ മോഹനന്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് മൂന്നുതവണ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള പൂഞ്ഞാര്‍ തെക്കേക്കര വേലമ്പറമ്പില്‍ മിനര്‍വ മോഹന്‍ തിരുനക്കരയില്‍ നടന്ന മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പൊതുരംഗത്ത് സജീവമായ മിനര്‍വ എസ്എന്‍ഡിപി വനിതാ സംഘം മീനച്ചില്‍ താലൂക്ക് ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.