×
login
'അഗ്‌നിപഥ്': ദേശീയ ചൈതന്യത്തിനായി ഒരു തുടക്കം

സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ സാമൂഹിക ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സ്വഭാവ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. അപകടങ്ങളിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സൈനികര്‍ എത്തിയതിന്റെ എണ്ണമറ്റ സംഭവങ്ങളുണ്ട്. സൈനിക സേവനത്തിലായിരിക്കുമ്പോള്‍ പരോപകാര സന്നദ്ധത വര്‍ദ്ധിക്കുന്നു. കഠിനമായ ഭൂപ്രദേശങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള സന്നദ്ധത, 'രാജ്യം ആദ്യം' എന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. അദ്ദേഹം തന്റെ ദേശസ്‌നേഹം ഉച്ചത്തില്‍ വിളംബരം ചെയ്യില്ല, മറിച്ച് അത് അദ്ദേഹത്തില്‍ കുടികൊള്ളുന്നു. ദേശീയബോധവും അഭിമാനവും നിറഞ്ഞ അത്തരം യുവാക്കള്‍ സമൂഹത്തില്‍ ദേശീയത പ്രോത്സാഹിപ്പിക്കും. അവര്‍ സാമൂഹിക ഐക്യത്തിനും ദേശിയ സ്വഭാവം വളര്‍ത്തുന്നതിനും ക്രിയാത്മകമായി സംഭാവന നല്‍കുകയും ചെയ്യും. അഗ്‌നിപഥ് പദ്ധതി വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ പ്രവര്‍ത്തന മികവിന് ഒരിക്കലും കുറവ് സൃഷ്ടിക്കില്ല. അത് നമ്മുടെ യുവാക്കളില്‍ ദേശീയ മനോഭാവം മെച്ചപ്പെടുത്തും.

ലഫ്റ്റനന്റ് ജനറല്‍ ജെ.എസ്.സന്ധു (റിട്ട)

ഇന്ത്യന്‍ സായുധ സേനയിലെ പ്രവേശനത്തിനും സേവനത്തിനുമുള്ള 'അഗ്‌നിപഥ്' പദ്ധതി വിമുക്തഭടന്മാര്‍ക്കിടയിലും മാധ്യമങ്ങളിലും തീവ്രമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നെ ആശ്ചര്യപ്പെടുത്തിയത്, അതിന്റെ ഗുണഫലങ്ങള്‍ നോക്കാതെ തന്നെ മിക്ക അഭിപ്രായങ്ങളും പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നതാണ്. പദ്ധതിക്കെതിരായ വീക്ഷണങ്ങള്‍ മുന്‍ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്.  

പ്രവര്‍ത്തനപരമായ സ്വാധീനം  

ഹ്രസ്വകാലത്തേക്ക് സേവനമനുഷ്ഠിക്കുന്ന, 'വിനോദസഞ്ചാരികള്‍' കാര്യക്ഷമരായ സൈനികരായിരിക്കില്ല എന്നതാണ് ആക്ഷേപം. 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്നതിനെ വിനോദസഞ്ചാരം എന്ന് വളച്ചൊടിക്കുന്നത് മോശമാണ്. ഇത് ഹ്രസ്വകാല സൈനികന്റെ യഥാര്‍ത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഞാന്‍ തെളിവുകള്‍ വിശകലനം ചെയ്തു. ലോകമഹായുദ്ധങ്ങളുടെ സമയത്ത് ഇന്ത്യന്‍ സൈനികരുടെ 'കളര്‍ സര്‍വീസ്' ഏഴ് വര്‍ഷമായിരുന്നു. ഇന്ത്യന്‍ സൈനികര്‍ ഈ യുദ്ധങ്ങളില്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. പ്രശസ്തമായ വിക്ടോറിയ ക്രോസ് ഉള്‍പ്പെടെ അവാര്‍ഡ് നേടിയവരില്‍ പലര്‍ക്കും അഞ്ച് വര്‍ഷത്തില്‍ താഴെ സേവനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇസ്രായേല്‍ സേനയിലെ നിര്‍ബന്ധിത സൈനികര്‍ രണ്ട് വര്‍ഷത്തില്‍ താഴെയാണ് സേവനമനുഷ്ഠിക്കുന്നത്. അവര്‍ കാര്യക്ഷമതയുള്ള സൈനികരാണ്. ഡ്രോണുകള്‍, മിസൈലുകള്‍, ദീര്‍ഘ ദൂര പീരങ്കികള്‍, ടാങ്കുകള്‍ മുതലായവ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന യുക്രേനിയന്‍, റഷ്യന്‍ നിര്‍ബന്ധിത സൈനികര്‍ പൂര്‍ണ്ണ ശക്തിയോടെയാണ് ഇപ്പോള്‍ പോരാടുന്നത്. അതിനാല്‍ കുറഞ്ഞ കാലത്തെ സേവനം വീര്യത്തിനോ പോരാട്ട ശേഷിക്കോ ഉള്ള സാധുവായ മാനദണ്ഡമല്ല.  

മനോവീര്യം, പ്രചോദനം, അപകടസാധ്യതകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത എന്നിവയായിരിക്കും സൈനികന്റെ മികച്ച മാനദണ്ഡം. നമ്മുടെ രാജ്യത്തിനായി നമ്മുടെ അതിര്‍ത്തികളില്‍ യുദ്ധം ചെയ്യുമ്പോള്‍ യുവാവായ അഗ്‌നിവീരന് ഈ ഗുണങ്ങളില്‍ എന്തെങ്കിലും കുറവുണ്ടാകുമോ? കാര്‍ഗിലിലും ഗല്‍വാനിലും ചുമാറിലും കശ്മീരിലെ പല ഓപ്പറേഷനുകളിലും നമ്മുടെ യുവ സൈനികരെ നാം കണ്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയാം, ഒരു നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള പോസ്റ്റിലെ രണ്ട് യുവാക്കളെ എനിക്കറിയാം, അവര്‍ മഞ്ഞിലൂടെ ഇഴഞ്ഞു നീങ്ങിയ നാല് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു. ഏകദേശം മൂന്നോ നാലോ വര്‍ഷത്തെ സേവന പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍, ഒരു മുതിര്‍ന്ന സൈനികനേക്കാള്‍ കൂടുതലായി അപകടസാധ്യതകള്‍ യുവ സൈനികന്‍ ഏറ്റെടുക്കുന്നു- ഒരു മൈന്‍ഫീല്‍ഡിനു കുറുകെയുള്ള ശക്തമായ പ്രതിരോധം തടയുമ്പോഴോ കാര്‍ഗിലിലെ ഉയര്‍ന്ന പര്‍വതമേഖലകളിലെ പോസ്റ്റുകള്‍ ആക്രമിക്കുമ്പോഴോ അത്തരം വീരരായ യുവാക്കള്‍ യുദ്ധത്തില്‍ നിര്‍ണായക വ്യത്യാസം ഉണ്ടാക്കുന്നു. സായുധ സേനയിലെ പ്രായം കുറഞ്ഞ സൈനികന്‍, സൈന്യത്തിന്റെ ആകെ മികച്ച പ്രവര്‍ത്തന ശേഷിയെ സൂചിപ്പിക്കുന്നു.

ധാര്‍മ്മികതയ്ക്കും പ്രചോദനത്തിനും ഒരു പ്രധാന ഘടകം നേതൃത്വമാണ്. നമ്മുടെ മുന്‍കാല യുദ്ധങ്ങളിലും പ്രവര്‍ത്തനങ്ങളിലും നമ്മുടെ യൂണിറ്റുകളും യുവ ഓഫീസര്‍മാരും മികച്ച പോരാട്ട നേതൃത്വം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ നേതൃത്വ ബാങ്ക് ഇപ്പോഴും വളരെ ശക്തമാണ്. അഗ്‌നിവീരന്മാര്‍ക്കിടയില്‍ ഉയര്‍ന്ന മനോവീര്യം നിലനിര്‍ത്തുക എന്ന വെല്ലുവിളി കൈകാര്യം ചെയ്യാന്‍ നമ്മുടെ യൂണിറ്റ് നേതാക്കള്‍ക്ക് കഴിയും. നമ്മളെ പോലുള്ള വിമുക്തഭടന്മാര്‍ക്ക് അവരുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിക്കാം. ഇന്ത്യന്‍ സായുധ സേനാ ഉദ്യോഗസ്ഥരുടെ മികവിന്റെ ഈ മുദ്രയെ മുറിവേല്‍പ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലെ നിഷേധാത്മക വിവരണങ്ങളാണ്. പകരം, കാഠിന്യമേറിയ സംഘര്‍ഷങ്ങള്‍ നേരിടാന്‍ അവരുടെ എളുപ്പം സ്വാധീനിക്കാവുന്ന മനസ്സിനെ ശക്തിപ്പെടുത്തുന്ന പ്രോത്സാഹനമാണ് നല്‍കേണ്ടത്. ഇത് യൂണിഫോമില്‍ കൂടുതല്‍ അഭിമാനവും, സൈനികരെ നയിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും അവര്‍ക്ക് പകരും.  

സാധാരണ സൈനികനും അഗ്‌നിവീരനും തമ്മില്‍ പക്ഷപാതമുണ്ടാകുമെന്നും അതിന്റെ അനന്തരഫലമായി യൂണിറ്റുകളുടെ ഐക്യത്തെ അത് ബാധിക്കുമെന്നതും പോരായ്മയായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. എന്നാല്‍ മറ്റ് സൈന്യങ്ങളും തങ്ങളുടെ യൂണിറ്റുകളിലെ വ്യത്യസ്ത എന്‍ട്രി സൈനികരോട് അനുകൂലമായി ഇടപെട്ടിട്ടുണ്ട്. മാറ്റത്തിന്റെ പ്രക്രിയകള്‍ കൈകാര്യം ചെയ്യണം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കണം. വിവിധ സേവന വ്യവസ്ഥകള്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരും മുതിര്‍ന്ന നേതൃത്വവും വിവേകത്തോടെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബറ്റാലിയന്റെയോ സ്‌ക്വാഡ്രന്റെയോ പ്രവര്‍ത്തനത്തില്‍ ഇത് പ്രതികൂല സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടോ? കാലം തെളിയിക്കും. പക്ഷേ വിയോജിപ്പ് ഉണ്ടായാല്‍ അത് നേരിടാനും സേനകള്‍ക്ക് കഴിയും.


സിവിലിയനിലേക്കുള്ള മാറ്റം  

'അഗ്‌നിവീര്‍' തന്റെ ഭാവി ജോലി സാധ്യതകളെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലനാകുമെന്നും സൈനിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യക്കുറവ് കാണിച്ചേക്കാമെന്നുമാണ് ആശങ്ക. അതെ, സമാധാന മേഖലകളില്‍ 'വര്‍ക്കിംഗ് പാര്‍ട്ടി ഡ്യൂട്ടി'കളില്‍ താല്‍പ്പര്യമില്ലായ്മ ഉണ്ടായേക്കാം. അത് ഇന്നും നിലനില്‍ക്കുന്നു. പ്രയോജനകരമായ ഇളവുകളും പ്രത്യേക വിദ്യാഭ്യാസ അവസരങ്ങളും സഹിതം, ന്യായമായ പിരിച്ചുവിടല്‍ പാക്കേജ് ഉപയോഗിച്ച് തൊഴില്‍ സുരക്ഷയിലെ ഈ ആശങ്ക ഗവണ്‍മെന്റിന് എളുപ്പത്തില്‍ പരിഹരിക്കാനാകും. യുഎസ്എയില്‍, സേവനത്തില്‍ നിന്നും പുറത്തെത്തുന്ന സായുധ സേനാംഗങ്ങള്‍ക്ക് ഗവണ്മെന്റ് ചെലവില്‍ കോളേജ് വിദ്യാഭ്യാസം നല്‍കുന്നു. യോഗ്യരായ അഗ്‌നിവീരന്മാര്‍ക്ക് കോളേജുകളില്‍/കോഴ്സുകളില്‍ ചേരാനും വൈദഗ്ധ്യം നേടാനും മറ്റും നിരവധി ഇളവുകള്‍ ഗവണ്‍മെന്റ് നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മൊത്തത്തില്‍, ശുഭമായ ഭാവിയുണ്ടാകുമെന്ന് അഗ്‌നിവീരന്‍ മനസ്സിലാക്കണം.

ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിലവിലെ രീതിയില്‍ 30-കളുടെ അവസാനത്തിലും 40-കളുടെ തുടക്കത്തിലും സര്‍വീസില്‍ നിന്ന് പുറത്തുകടക്കുന്ന ഒരു സൈനികന് കുടുംബവും കുട്ടികളും ഒരു സ്ഥലത്ത് ഉള്ളതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ അനുയോജ്യമായ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകാം. എച്ച്ആര്‍ പ്രൊഫഷണലുകള്‍ വിലയിരുത്തിയതുപോലെ, 20-കളുടെ തുടക്കത്തിലുള്ള അഗ്‌നിവീര്‍ ഗുണനിലവാരമുള്ള ഒരു വിഭവമാണ്. സായുധ സേനയിലെ കഠിനമായ ജോലിക്ക് അദ്ദേഹം സന്നദ്ധനായിരുന്നു. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നല്ല അച്ചടക്കമുള്ള ഒരു ജീവനക്കാരന്‍ ആകാനുള്ള സാധ്യത കൂടുതലാണ്. ചില അഗ്‌നിവീരന്മാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയോ ഒരുപക്ഷേ സിവില്‍ സര്‍വീസ് പ്രവേശനമോ നേടും. പലരെയും കോര്‍പ്പറേറ്റ് ലോകം, ബാങ്കുകള്‍, റെയില്‍വേ, ഗതാഗത സേവനങ്ങള്‍, വാണിജ്യ സംരംഭങ്ങള്‍ എന്നിവ ഏറ്റെടുക്കും. ഗവണ്‍മെന്റ് നല്‍കുന്ന സാമ്പത്തിക സൗകര്യം ഉപയോഗിച്ച് നിരവധി അഗ്‌നിവീരന്മാര്‍ക്ക് സ്വന്തം സംരംഭമോ ബിസിനസ്സോ സ്ഥാപിക്കാവുന്നതാണ്.  

പരിശീലനം നേടിയ യുവ സൈനികന് പുതിയ അറിവ് ഉപയോഗപ്പെടുത്തി സ്വതന്ത്ര മനസ്സോടെ മുന്നോട്ടു പോകാവുന്നതാണ്. അതില്‍ അധികം ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്ത്യ അവസരങ്ങളുടെ നാടാണ്. അതിനാല്‍ അഗ്‌നിവീരന്മാരുടെ കരിയര്‍ സാധ്യതകളെക്കുറിച്ച് നമുക്ക് ശുഭാപ്തിവിശ്വാസം പുലര്‍ത്താം.

ദേശീയത

സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ സാമൂഹിക ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സ്വഭാവ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. അപകടങ്ങളിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സൈനികര്‍ എത്തിയതിന്റെ എണ്ണമറ്റ സംഭവങ്ങളുണ്ട്. സൈനിക സേവനത്തിലായിരിക്കുമ്പോള്‍ പരോപകാര സന്നദ്ധത വര്‍ദ്ധിക്കുന്നു. കഠിനമായ ഭൂപ്രദേശങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള സന്നദ്ധത, 'രാജ്യം ആദ്യം' എന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. അദ്ദേഹം തന്റെ ദേശസ്‌നേഹം ഉച്ചത്തില്‍ വിളംബരം ചെയ്യില്ല, മറിച്ച് അത് അദ്ദേഹത്തില്‍ കുടികൊള്ളുന്നു. ദേശീയബോധവും അഭിമാനവും നിറഞ്ഞ അത്തരം യുവാക്കള്‍ സമൂഹത്തില്‍ ദേശീയത പ്രോത്സാഹിപ്പിക്കും. അവര്‍ സാമൂഹിക ഐക്യത്തിനും ദേശിയ സ്വഭാവം വളര്‍ത്തുന്നതിനും ക്രിയാത്മകമായി സംഭാവന നല്‍കുകയും ചെയ്യും.  

ചുരുക്കത്തില്‍, അഗ്‌നിപഥ് പദ്ധതി വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ പ്രവര്‍ത്തന മികവിന് ഒരിക്കലും കുറവ് സൃഷ്ടിക്കില്ല. അത് നമ്മുടെ യുവാക്കളില്‍ ദേശീയ മനോഭാവം മെച്ചപ്പെടുത്തും. അഗ്‌നിപഥ് സേവനത്തിനു ശേഷമുള്ള ജോലി സാധ്യതകള്‍ സുഗമമാക്കാന്‍ അധികാര കേന്ദ്രങ്ങള്‍ സഹായിക്കണം. സായുധ സേന അവരുടെ ഭാഗത്തു നിന്നും, മാറ്റത്തിന്റെ ഈ പ്രക്രിയ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഉയര്‍ന്നുവന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യൂണിറ്റ് ഓഫീസര്‍മാര്‍ പ്രധാന പങ്ക് വഹിക്കണം. പ്രൊഫഷണല്‍ നിലവാരത്തെ ദുര്‍ബലപ്പെടുത്താതെ, ഈ സംവിധാനത്തെ ഉചിതമായി ക്രമീകരിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയും.

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.