×
login
ഗോധ്രയില്ലെങ്കിലെന്ത് ഗുജറാത്ത്

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സത്യം പറഞ്ഞു. അദ്ദേഹത്തെ വെറുതെ വിടുമെന്നുകരുതി. പക്ഷേ തെറികൊണ്ടഭിഷേകമായിരുന്നു. ഒടുവിലെന്തായി?. കോണ്‍ഗ്രസിലെ പദവികളില്‍ നിന്നെല്ലാം അദ്ദേഹം രാജിവച്ചു. അഭിപ്രായസ്വാതന്ത്ര്യമെന്നലറിവിളിച്ച് ഗുലുമാലാക്കുന്ന സിപിഎമ്മും പെട്ടു. ത്രിപുരയില്‍ സിപിഎമ്മിലെ എംഎല്‍എ രാജിവച്ച് ബിജെപിയില്‍ ചേരുന്നു.

ഗോധ്രയില്‍ ചുട്ടുകൊന്ന കര്‍സേവകരുടെ മൃതദേഹങ്ങള്‍ കത്തിയമര്‍ന്ന തീവണ്ടി ബോഗിക്കരുകില്‍

ബിബിസിയുടെ ഡോക്യുമെന്ററി കൊട്ടിഘോഷിച്ചുകൊണ്ടുതന്നെയാണല്ലോ ആഘോഷിക്കുന്നത്. സെന്‍സര്‍ ചെയ്യാത്തതൊന്നും (പരസ്യംപോലും) പ്രദര്‍ശിപ്പിച്ചുകൂടെന്നിരിക്കെ പോലീസ് ഒത്താശയോടെയാണ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. മാത്രമല്ല തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കാനും തയ്യാറായി. എന്തിനായിരുന്നു ഈ ഡോക്യുമെന്ററി? ബിജെപിയില്‍ കലാപം നടക്കുമെങ്കില്‍ നടക്കട്ടെ എന്നു കരുതിക്കാണും. എന്നാല്‍ കലാപം നടക്കുന്നതെല്ലാം കോണ്‍ഗ്രസിലും കമ്യൂണിസ്റ്റുകാരിലും.

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സത്യം പറഞ്ഞു. അദ്ദേഹത്തെ വെറുതെ വിടുമെന്നുകരുതി. പക്ഷേ തെറികൊണ്ടഭിഷേകമായിരുന്നു. ഒടുവിലെന്തായി?. കോണ്‍ഗ്രസിലെ പദവികളില്‍ നിന്നെല്ലാം അദ്ദേഹം രാജിവച്ചു. അഭിപ്രായസ്വാതന്ത്ര്യമെന്നലറിവിളിച്ച് ഗുലുമാലാക്കുന്ന സിപിഎമ്മും പെട്ടു. ത്രിപുരയില്‍ സിപിഎമ്മിലെ എംഎല്‍എ രാജിവച്ച് ബിജെപിയില്‍ ചേരുന്നു. അതിനേക്കാള്‍ ഭീകരമാണ് രാഹുലിന്റെ അവസ്ഥ. സുരക്ഷാ ഭീഷണിയും മഹാരോഗലക്ഷണങ്ങളുമെല്ലാം ചൂണ്ടിക്കാട്ടി യാത്ര വാഹനത്തിലാക്കണമെന്ന നിര്‍ദ്ദേശം മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ചപ്പോള്‍ മുട്ടുകുലുക്കി അട്ടഹസിച്ചതല്ലെ. എന്നിട്ടിപ്പോള്‍ എന്തായി. ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതും ബിബിസിയും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചേക്കാം. എല്ലാം ബന്ധപ്പെട്ടതുതന്നെയാണ് സര്‍. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്ററിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ്. ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണെത്രെ. ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല, മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു എന്നാണ് സുധാകരന്റെ കണ്ടെത്തല്‍. വാജ്‌പേയ് എന്തുപറഞ്ഞു എന്നുപോലും പുള്ളിക്കറിയില്ല. 'ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ടു വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുള്‍ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ചു പറഞ്ഞ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല.' എന്നും സുധാകരന്‍ പറയുന്നു.  

നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി, താന്‍ നടത്തിയ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അനില്‍ആന്റണി. ഇന്ത്യയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നുതന്നെ കരുതുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി.


സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സ്ഥലത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് പൂജപ്പുര ജംക്ഷനില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍ സര്‍വകലാശാല, കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് എതിരായ പാര്‍ട്ടി നിലപാട് തള്ളിയ അനില്‍ ആന്റണിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എന്‍.വൈശാഖ് എന്നൊരുവിരുതനും രംഗത്തുവന്നു.

'അഞ്ജനമെന്നതെനിക്കറിയാം മഞ്ഞളുപോലെ വെളുത്തതല്ലെ' എന്നുപറയുമ്പോലെയാണ് ഗുജറാത്ത് വിഷയം ഓരോരുത്തരും അവതരിപ്പിക്കുന്നത്. ഗുജറാത്തില്‍ ഹിന്ദുവേട്ടയുടെയും കലാപങ്ങളുടെയും ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2002ലെ സംഭവം ഗുജറാത്തിലെ ആദ്യത്തേതല്ല. ഒരുപക്ഷേ അത് അവസാനത്തേതാകും. ഗുജറാത്തിലൊരു ക്ഷേത്രമുണ്ട്. സോമനാഥക്ഷേത്രം. അതിനൊരു ചരിത്രമുണ്ട്. 17 തവണ മുഗുളന്മാര്‍ അത് കൊള്ളയടിച്ചു. ക്ഷേത്രം തകര്‍ത്തു. ഇന്ന് കാണുന്നവിധം അത് നിര്‍മ്മിച്ചത് നരേന്ദ്രമോദിയല്ല. കോണ്‍ഗ്രസ് സര്‍ക്കാറാണ്. അതിന് മുമ്പൊക്കെ നടന്ന കലാപങ്ങളുടെ കഥയൊന്നും വിസ്തരിക്കുന്നില്ല.

ഗുജറാത്ത് വംശഹത്യ അതാണല്ലോ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്്ദം. ഗോധ്ര സംഭവം നടന്നില്ലെങ്കില്‍ ഗുജറാത്തിലെ അക്രമങ്ങള്‍ നടക്കുമായിരുന്നോ? എന്താണ് ഗോധ്ര? അയോധ്യയില്‍ നിന്നും മടങ്ങുകയായിരുന്ന 58 തീര്‍ത്ഥാടകരെ ചുട്ടുകൊന്നസംഭവം. തീവണ്ടി തടഞ്ഞുനിര്‍ത്തി വണ്ടിയിലേക്ക് മണ്ണെണ്ണയും പെട്രോളും ഒഴിച്ചു തീകൊളുത്തിക്കൊന്നു. സംഭവം കാട്ടുതീപോലെ പരന്നു. അക്രമികള്‍ക്കെതിരെ ജനരോഷമുയര്‍ന്നു. അത് സ്വാഭാവികമല്ലേ. ഒന്നിനുപത്തായി തിരിച്ചടിക്കുമെന്ന് തെരുവുകള്‍തോറും വിളിച്ചുപറയുന്നവരല്ലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മറക്കാറായോ? വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്ന ന്യായം നിരത്തിയത് എന്തിനായിരുന്നു. പയ്യന്നൂരിലെ ഒരു കൊലപാതകത്തെ ന്യായീകരിക്കാനായിരുന്നില്ലെ. കെ.സുധാകരന്റെ പ്രത്യയശാസ്ത്രവും മറിച്ചാണോ? കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നേരിടുക എന്നതുതന്നെയല്ലെ സുധാകരന്റെയും സിദ്ധാന്തം.

പ്രബുദ്ധകേരളത്തില്‍ ഇതൊക്കെ അനുവദനീയമെങ്കില്‍ ഇതൊന്നും അവകാശപ്പെടാനില്ലാത്ത ഗോധ്രയിലെ പട്ടിണിപ്പാവങ്ങളെന്ത് പിഴച്ചു. ഗോധ്ര സംഭവിച്ചില്ലായിരുന്നെങ്കില്‍ ഗുജറാത്ത് സംഭവം നടക്കുമായിരുന്നോ? നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചുമാസം തികയുംമുന്‍പാണ് ഗോധ്ര സംഭവം നടന്നത്. അതിന് നരേന്ദ്രമോദിയുടെ മേക്കിട്ട് കയറിയിട്ടെന്തുകാര്യം. ഗുജറാത്ത് സംഭവം സംബന്ധിച്ച് അന്വേണ കമ്മിഷനുകള്‍ ഒന്നല്ല മൂന്നെണ്ണം ഉണ്ടായി. അതിലൊരിടത്തും നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നില്ല. ഇതെല്ലാം കഴിഞ്ഞ് സുപ്രീം കോടതിയും തലനാരിഴകീറി പരിശോധിച്ചു. ഒരു തെറ്റും കണ്ടെത്തിയില്ല. എന്നിട്ടും എന്നിട്ടും മോദിയുടെ ചോരയ്ക്കുവേണ്ടി നാവുനീട്ടുന്നവരെ എന്തുപറഞ്ഞ് വിളിക്കണം? ചെറ്റ എന്നുവിളിക്കണോ? അതുവേണ്ട ചെറ്റത്തരം എന്നുപറയാം.

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.